തിരുവനന്തപുരം• സംസ്ഥാനത്ത് കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചശേഷം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി പൊലീസ്. കഴിഞ്ഞ ദിവസം നടന്ന പ്രത്യേക പരിശോധനയില്‍ ഇക്കാര്യം വ്യക്തമായെന്ന് ഇന്റലിജന്‍സ് ഐജി പി.പ്രകാശ് പറഞ്ഞു. നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമുണ്ടെന്നും പൊലീസ് കണ്ടെത്തി. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും ഉൾപ്പെടുന്ന 270 ഉപകരണങ്ങൾ കണ്ടെത്തി. ഇതിൽ മൊബൈൽ ഫോണുകള്‍, ഹാർഡ് ഡിസ്ക്, മോഡം, മെമ്മറി കാർഡുകൾ, ലാപ്ടോപ് എന്നിവ ഉൾപ്പെടും.കഴിഞ്ഞ ദിവസം നടത്തിയ ഓപ്പറേഷൻ പി ഹണ്ടിൽ, ഇടുക്കിയിൽനിന്നു പിടിയിലായ യുവാവിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ കണ്ടെത്താനായത് അയൽവാസിയായ 12 വയസ്സുകാരിയുടെ നഗ്നദൃശ്യങ്ങൾ. ഇതേ ദൃശ്യങ്ങൾ മറ്റു പല ഗ്രൂപ്പുകളിലേക്കും കൈമാറിയിട്ടുമുണ്ട്. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ശേഷമാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് ചോദ്യംചെയ്യലിൽ യുവാവ് സമ്മതിച്ചു. പ്രതിയെ അറസ്റ്റു ചെയ്യുകയും കുട്ടിയെ സുരക്ഷിത സ്ഥലത്തേക്കു മാറ്റുകയും ചെയ്തു.പരിചയത്തിലുള്ള കുട്ടികളെ ഉപദ്രവിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് വ്യാപകമാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. ഉന്നത വിദ്യാഭ്യാസവും ജോലിയുമുള്ളവര്‍ മുതല്‍ പ്രായപൂര്‍ത്തിയാകാത്തവരും വേട്ടക്കാരുടെ സംഘങ്ങളിലുണ്ട്. നിരന്തര സൈബര്‍ നിരീക്ഷണവും തുടര്‍ച്ചയായ പരിശോധനയും നടത്തി കുഞ്ഞുങ്ങളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കുന്നവരെ കുടുക്കാനാണ് തീരുമാനമെന്നും ഐജി വ്യക്തമാക്കി.കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി കേരള പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ (ഓപ്പറേഷൻ പി ഹണ്ട്) 12 പേർ അറസ്റ്റിലായിരുന്നു. ഇതിൽ മൂന്നു പേർ പ്രായപൂർത്തിയാകാത്തവരാണ്. 142 കേസുകളാണ് സംസ്ഥാനത്താകെ റജിസ്റ്റർ ചെയ്തത്. ചെറുപ്പക്കാരായ ഐടി വിദഗ്ധരാണ് അറസ്റ്റിലായവരിൽ ഭൂരിഭാഗവും. കൂടുതൽ ആളുകൾ വലിയലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു.
Monday, 27 February 2023
Home
Unlabelled
യുവാവിന്റെ മൊബൈലിൽ 12കാരിയുടെ നഗ്നദൃശ്യം; കുട്ടികളുടെ ലൈംഗികദൃശ്യം കൈമാറുന്നത് വർധിക്കുന്നു
യുവാവിന്റെ മൊബൈലിൽ 12കാരിയുടെ നഗ്നദൃശ്യം; കുട്ടികളുടെ ലൈംഗികദൃശ്യം കൈമാറുന്നത് വർധിക്കുന്നു

About Weonelive
We One Kerala