കൊല്ലം:പതിമൂന്നുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 72-കാരൻ പോലീസിന്റെ പിടിയിലായി. കുരീപ്പുഴ സെമിനാ മൻസിലിൽ അബൂബക്കറാണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.കഴിഞ്ഞവർഷം അവസാനത്തോടെ പ്രതിയുടെ വീട്ടിലെത്തിയ കുട്ടിയെ പരിചയം മുതലെടുത്ത് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചെന്നും വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.പിന്നീടും ഇയാൾ സമാനരീതിയിൽ ഉപദ്രവിക്കാനുള്ള ശ്രമം നടത്തിയപ്പോഴാണ് കുട്ടി വിവരം വീട്ടിൽ അറിയിച്ചത്. തുടർന്ന് മാതാപിതാക്കളുടെ നിർദേശപ്രകാരം വെസ്റ്റ് പോലീസിൽ മൊഴി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വെസ്റ്റ് പോലീസ് പോക്സോ കേസ് രജിസ്റ്റർചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിലായത്.എസ്.ഐ. അനീഷ്, എസ്.സി.പി.ഒ. സിജു, സി.പി.ഒ. ഷമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Monday, 20 February 2023
Home
Unlabelled
13-കാരന് നേരേ ലൈംഗികാതിക്രമം; പോക്‌സോ കേസിൽ 72-കാരൻ അറസ്റ്റിൽ
13-കാരന് നേരേ ലൈംഗികാതിക്രമം; പോക്‌സോ കേസിൽ 72-കാരൻ അറസ്റ്റിൽ

About Weonelive
We One Kerala