ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക പൂർണ്ണമായും ഇന്ന് തന്നെ നൽകുകയാണെന്ന് ധനകാര്യമന്ത്രി നിർമലാ സീതാരാമൻ.കുടിശ്ശികയായുള്ള 16,982 കോടി രൂപ ഇന്ന് തന്നെ സംസ്ഥാനങ്ങൾക്ക് കൈമാറുകയാണെന്നും ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ അവർ പറഞ്ഞു.നഷ്ടപരിഹാര ഫണ്ടിൽ ഈ തുക ഇപ്പോൾ ലഭ്യമല്ലാത്തതിനാൽ കേന്ദ്രം സ്വന്തം പോക്കറ്റിൽ നിന്നാണ് അനുവദിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഈ തുക ഭാവിയിൽ നഷ്ടപരിഹാര സെസ് പിരിക്കുമ്പോൾ അതിൽ നിന്ന് തിരിച്ചുപിടിക്കുമെന്നും മന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി.2017 ൽ ജിഎസ്ടി നടപ്പാക്കിയ ശേഷം പ്രകാരം അഞ്ചു വർഷത്തേക്ക് സംസ്ഥാനങ്ങൾക്ക് അവരുടെ നികുതി വരുമാന നഷ്ടത്തിന് പകരമായി കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ധാരണ. ഈ നഷ്ടപരിഹാരത്തിന്റെ കാലവാധി നീട്ടി നൽകണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല.പെൻസിൽ ഷാർപ്പനറുകൾ, ചില ട്രാക്കിംഗ് ഉപകരണങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചതായും നിർമല പറഞ്ഞു.ശർക്കര പാനിയുടെ ജി.എസ്.ടി ഒഴിവാക്കി. നേരത്തെ ഇത് 18 ശതമാനമായിരുന്നുപെൻസിൽ ഷാർപ്നെറിന്റെ ജിഎസ്ടി 18 ശതമാനമത്തിൽ നിന്ന് 12 ശതമാനമായി കുറച്ചു. ചില ട്രാക്കിങ് ഉപകരങ്ങളുടെ ജിഎസ്ടി 18 ശതമാനമുണ്ടായിരുന്നത് പാടെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
Saturday, 18 February 2023
Home
Unlabelled
ജിഎസ്ടി നഷ്ടപരിഹാരം: കുടിശ്ശിക തീർത്ത് 16,982 കോടി ഇന്ന് നൽകുമെന്ന് നിർമല
ജിഎസ്ടി നഷ്ടപരിഹാരം: കുടിശ്ശിക തീർത്ത് 16,982 കോടി ഇന്ന് നൽകുമെന്ന് നിർമല

About Weonelive
We One Kerala