കുന്നംകുളം: പ്ലസ് വൺ വിദ്യാർഥിനിയെ ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 16 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഒരുമനയൂർ തങ്ങൾപ്പടി പൊന്നേത്ത് വീട്ടിൽ ഫലാൽ മോനാ (24) ണ് കുന്നംകുളം അതിവേഗ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷ വിധിച്ചത്.ഗുരുവായൂരിലെ ലോഡ്ജിലേക്ക് സ്കൂൾ യൂണിഫോമിലുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്നിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്ഥലത്തെത്തിയാണ് കേസെടുത്തത്. 37 സാക്ഷികളെ വിസ്തരിച്ചു.20 രേഖകളും തൊണ്ടിമുതലുകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കി. ഇൻസ്പെക്ടറായിരുന്ന സി. പ്രേമാനന്ദകൃഷ്ണനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ബിനോയ്, അമൃത എന്നിവർ ഹാജരായി.
Wednesday, 15 February 2023
Home
Unlabelled
സ്കൂൾ യൂണിഫോമിൽ പെൺകുട്ടി ലോഡ്ജിൽ, പീഡിപ്പിക്കാൻ ശ്രമം; പ്രതിക്ക് 16 വർഷം കഠിനതടവ്
സ്കൂൾ യൂണിഫോമിൽ പെൺകുട്ടി ലോഡ്ജിൽ, പീഡിപ്പിക്കാൻ ശ്രമം; പ്രതിക്ക് 16 വർഷം കഠിനതടവ്

About Weonelive
We One Kerala