മുംബൈ: എട്ടു ദിവസത്തെ നഷ്ടത്തിനുശേഷം വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 230 പോയന്റ് ഉയർന്ന് 59,192ലും നിഫ്റ്റി 68 പോയന്റ് നഷ്ടത്തിൽ 17,372ലുമാണ് വ്യാപാരം ആരംഭിച്ചത്.സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ രാജ്യത്തെ വളർച്ചാ നിരക്കിൽ കുറവ് രേഖപ്പെടുത്തിയത് തുടക്കത്തിൽ വിപണി കാര്യമായെടുത്തില്ല. എങ്കിലും ചാഞ്ചാട്ടം പ്രതീക്ഷിക്കാം. തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിൽ വിലയിടിഞ്ഞ മികച്ച ഓഹരികളിൽ നിക്ഷേപക താൽപര്യം കൂടിയതാണ് വിപണി നേട്ടമാക്കിയത്.അദാനി എന്റർപ്രൈസസ്, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, അദാനി പോർട്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. അപ്പോളോ ഹോസ്പിറ്റൽസ്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി ലൈഫ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ടസ്, എസ്ബിഐ ലൈഫ് തുടങ്ങിയവ നഷ്ടത്തിലുമാണ്.സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ രണ്ടുശതമാനത്തിലേറെ ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
Tuesday, 28 February 2023
Home
Unlabelled
സെൻസെക്‌സിൽ 230 പോയന്റ് നേട്ടം: മെറ്റൽ ഓഹരികളിൽ മുന്നേറ്റം
സെൻസെക്‌സിൽ 230 പോയന്റ് നേട്ടം: മെറ്റൽ ഓഹരികളിൽ മുന്നേറ്റം

About Weonelive
We One Kerala