സംസ്ഥാനത്ത് 2,434 മയക്കുമരുന്ന് ഇടപാടുകാർ: ഏറ്റവും കൂടുതൽ കണ്ണൂർ ജില്ലയിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 2 February 2023

സംസ്ഥാനത്ത് 2,434 മയക്കുമരുന്ന് ഇടപാടുകാർ: ഏറ്റവും കൂടുതൽ കണ്ണൂർ ജില്ലയിൽ

 


തിരുവനന്തപുരം: സംസ്ഥാനത്ത് 2,434 മയക്കുമരുന്ന് ഇടപാടുകാരുണ്ടെന്ന് എക്‌സൈസ് മന്ത്രി എം.ബി രാജേഷ്. കണ്ണൂര്‍‌ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഇടപാടുകാരെന്നും 412 ഇടപാടുകാരാണ് ജില്ലയിലുള്ളതെന്നും മന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി.376 ഇടപാടുകാരുള്ള എറണാകുളം ജില്ലയാണ് രണ്ടാമത്. പാലക്കാട് 316 പേരും തൃശൂരില്‍ 302 പേരും ലഹരി ഇടപാടുകാരാണ്.11 പേരുള്ള കാസർകോഡ് ജില്ലയിലാണ് ഏറ്റവും കുറവ് മയക്കുമരുന്ന് ഇടപാടുകാര്‍ ഉള്ളത്. മറ്റ് ജില്ലകളിലെ കണക്കുകള്‍: ഇടുക്കി - 161 , ആലപ്പുഴ - 155, കോട്ടയം - 151, മലപ്പുറം - 130 , തിരുവനന്തപുരം -117, കോഴിക്കോട് - 109 , വയനാട് -70, കൊല്ലം - 62, പത്തനംതിട്ട- 62, കാസർഗോഡ് - 11.ലഹരി കേസുകളില്‍ പ്രതികളായി ജയിലില്‍ നിന്ന് പുറത്തിറങ്ങിയ 10 പേരില്‍ നിന്ന് ഇനി കുറ്റകൃത്യം ചെയ്യില്ലെന്ന ബോണ്ട് എഴുതി വാങ്ങിയെന്നും സണ്ണി ജോസഫ് എം എൽ എ യുടെ ചോദ്യത്തിന് മന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി. സ്‌കൂളുകൾക്ക് സമീപം ലഹരി വസ്തുക്കൾ വിറ്റതിന്റെ പേരിൽ 6 കടകൾ ഈ സർക്കാരിന്റെ കാലത്ത് പൂട്ടിച്ചിട്ടുണ്ടെന്നും തിരുവനന്തപുരത്തും കണ്ണൂരും രണ്ട് കടകളും തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓരോ കടയും പൂട്ടിച്ചെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Post Top Ad