സുല്‍ത്താന്‍ ബത്തേരിയില്‍ എത്തുന്നവര്‍ പോക്കറ്റ് കാലിയാകാതെ നോക്കുക; മാലിന്യം വലിച്ചെറിഞ്ഞാല്‍ 25000, തുപ്പിയാല്‍ 500 - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 13 February 2023

സുല്‍ത്താന്‍ ബത്തേരിയില്‍ എത്തുന്നവര്‍ പോക്കറ്റ് കാലിയാകാതെ നോക്കുക; മാലിന്യം വലിച്ചെറിഞ്ഞാല്‍ 25000, തുപ്പിയാല്‍ 500


 സുല്‍ത്താന്‍ ബത്തേരി : റോഡരികിലോ മറ്റു പൊതുയിടങ്ങളിലോ മലമൂത്ര വിസര്‍ജനം ചെയ്താലും പിഴ അടക്കണം. കാര്‍ക്കിച്ചു തുപ്പുക, മുറുക്കിത്തുപ്പുക എന്നതു കൂടാതെ പൊതുയിടങ്ങളില്‍ മുഖവും വായും കഴുകിയാല്‍ പിഴ അടയ്ക്കേണ്ടിവരും. സംസ്ഥാനത്ത് നഗരശുചീകരണത്തിന് മാതൃക കാണിച്ച നഗരസഭയാണ് ബത്തേരി. നഗരത്തില്‍ വന്നിറങ്ങുന്നവര്‍ ഇവിടുത്തെ വൃത്തിയെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ വയനാട്ടില്‍ തന്നെയുള്ള മറ്റു പല നഗരങ്ങളും ബത്തേരിയെ മാതൃകയാക്കിയിരുന്നു. ഇപ്പോഴിതാ പരിസര ശുചീകരണത്തിന്‍റെ കാര്യത്തില്‍ വീണ്ടും പുതിയ തീരുമാനമെടുത്തിരിക്കുകയാണ് നഗരസഭ. നഗരത്തില്‍ ഇനി മുതല്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ നല്‍കേണ്ടിവരും.
തോന്നിയ പോലെ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ 25,000 രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം. ഇതിനായി നഗരസഭയില്‍ ക്ലീന്‍ സിറ്റി മാനേജരുടെ നേതൃത്വത്തില്‍ പരിശോധന നടത്തും. വൃത്തിയാക്കിയ റോഡരികില്‍ ശുചിത്വ സന്ദേശ ബോര്‍ഡുകള്‍, സി.സി.ടി.വി. എന്നിവ സ്ഥാപിക്കുമെന്നും നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേശ് അറിയിച്ചു. 2020 ല്‍ ശുചിത്വവുമായി ബന്ധപ്പെട്ട് എടുത്ത മറ്റൊരു തീരുമാനത്തിന്‍റെ പേരിലാണ് ബത്തേരി നഗരസഭ വാര്‍ത്തകളില്‍ നിറഞ്ഞത്. നഗരത്തില്‍ പൊതുയിടങ്ങളില്‍ തുപ്പിയാല്‍ 500 രൂപ പിഴ ഈടാക്കുമെന്നതായിരുന്നു തീരുമാനം. കേരള മുനിസിപ്പല്‍ ആക്ട് 341 പ്രകാരം പിഴ ഈടാക്കാന്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമെടുത്തത്.റോഡരികിലോ മറ്റു പൊതുയിടങ്ങളിലോ മലമൂത്ര വിസര്‍ജനം ചെയ്താലും 500 രൂപ പിഴയൊടുക്കേണ്ടി വരും. കാര്‍ക്കിച്ചു തുപ്പുക, മുറുക്കിത്തുപ്പുക എന്നതിന് പുറമെ പൊതുസ്ഥലങ്ങളില്‍ മുഖവും വായും കഴുകുന്നതും പിഴയുടെ പരിധിയിലാണ്. കൗണ്‍സില്‍ തീരുമാനങ്ങള്‍ക്ക് ശേഷം മുറുക്കിത്തുപ്പി വൃത്തിക്കേടായ സ്ഥലങ്ങള്‍ നഗരസഭയുടെ ക്ലീനിങ് ജോലിക്കാരെത്തി കഴുകി വൃത്തിയാക്കിയിരുന്നു. മുറുക്കാന്‍ വില്‍ക്കുന്ന കടകള്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നോട്ടീസ് നല്‍കിയിരുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് നഗരത്തില്‍ കൂടുതലും മുറുക്കാന്‍ തട്ടുകള്‍ സ്ഥാപിച്ചിട്ടുള്ളത് എന്നതിനാല്‍ അവരുടെ ഭാഷയില്‍ തന്നെ ഉദ്യോഗസസ്ഥര്‍ കാര്യങ്ങള്‍ ബോധിപ്പിച്ചിരുന്നു.ഇന്നലെ പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ വലിച്ചെറിയല്‍ മുക്ത ക്യാമ്പയിനോട് അനുബന്ധിച്ച് ബത്തേരി നഗരസഭയിലെ വിവിധ സ്ഥലങ്ങള്‍ വൃത്തിയാക്കി. കൊളഗപ്പാറ മുതല്‍ ദൊട്ടപ്പന്‍കുളം വരെയും ചുങ്കം മുതല്‍ തൊടുവെട്ടി വരെയും ബീനച്ചി മുതല്‍ മന്ദംകൊല്ലി വരെയും പ്ലാസ്റ്റിക് മാലിന്യം അടക്കമുള്ളവ വൃത്തിയാക്കി. കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍റ് ഭാഗത്ത് റോഡിന് ഇരുവശത്തുമുള്ള കാടുകള്‍ വെട്ടിമാറ്റി ഇവിടെയുള്ള മാലിന്യങ്ങളും നീക്കി.

Post Top Ad