എഞ്ചിനീയറിംഗ് ബിരുദധാരിയായ 27 കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഒരു ഷോപ്പിംഗ് മാളിലെ പാർക്കിംഗിൽ കാറിനുള്ളിൽ വച്ചായിരുന്നു പീഡനം. ജോലിക്കായി അഭിമുഖം നടത്താനെന്ന വ്യാജേന യുവതിയെ വിളിച്ച് വരുത്തി മയക്കമരുന്ന് കലർത്തിയ വെള്ളം നൽകിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.പെൺകുട്ടി ഓൺലൈനിൽ ജോലി അന്വേഷിക്കുന്നുണ്ടായിരുന്നു. ഇതിനിടെ പ്രതി തുഷാർ ശർമയുടെ ഫോൺ നമ്പർ ലഭിച്ചു. ഇയാളെ ബന്ധപ്പെട്ടപ്പോൾ സഹാറ മാളിൽ ഒരു അഭിമുഖം നടത്തുന്നുണ്ടെന്നും ജോലി നൽകാമെന്നും വാഗ്ദാനം ചെയ്തു. ഇന്റർവ്യൂവിനുള്ള രേഖകളുമായി പെൺകുട്ടി മാളിൽ എത്തി. തുഷാറിനെ മാളിന്റെ ഗേറ്റിൽ വച്ച് കണ്ടുമുട്ടുകയും ഇയാൾ യുവതിയെ ബേസ്‌മെന്റിലേക്ക് കൊണ്ടുപോകുകയും ചെയ്തു.ബേസ്‌മെന്റി വച്ച് ലഹരി കലർത്തിയ വെള്ളം പെൺകുട്ടിക്ക് നൽകി. ഇത് കുടിച്ചയുടൻ പെൺകുട്ടിക്ക് ബോധം നഷ്ടപ്പെട്ടു. തുടർന്ന് കാറിനുള്ളിൽ തള്ളിയിട്ട് ബലമായി പീഡിപ്പിച്ചു. ശേഷം പെൺകുട്ടിയെ ഉപേക്ഷിച്ച് കാറിൽ രക്ഷപ്പെട്ടു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു.ഐപിസി സെക്ഷൻ 328, 376, 506 എന്നിവ പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് ഇരയുടെ വൈദ്യപരിശോധന നടത്തി. മാളിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
Monday, 13 February 2023
Home
Unlabelled
ഗുരുഗ്രാമിൽ ജോലി വാഗ്ദാനം ചെയ്ത് 27 കാരിയെ പീഡിപ്പിച്ചു
ഗുരുഗ്രാമിൽ ജോലി വാഗ്ദാനം ചെയ്ത് 27 കാരിയെ പീഡിപ്പിച്ചു

About Weonelive
We One Kerala