ബെംഗളൂരുവിൽനിന്ന് മൊത്തമായി വാങ്ങിയ എം.ഡി.എം.എ. ചെറുപായ്ക്കറ്റുകളിലാക്കി വിൽക്കാനായി സൂക്ഷിച്ചിരുന്നതാണ്. ഇതിന് അഞ്ച് ലക്ഷത്തോളം വിലവരും.മാള(തൃശ്ശൂർ): കാട്ടിക്കരക്കുന്നിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന 42.930 ഗ്രാം എം.ഡി.എം.എ. പിടികൂടി. ഡാൻസാഫ് സംഘത്തിന്റെ നേതൃത്വത്തിൽ മാള പോലീസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ. പിടികൂടിയത്. സംഭവത്തിൽ കുട്ടമുഖത്ത് ഫൈസൽ (43), അഷ്ടമിച്ചിറ ചെമ്മലത്ത് ആഷ്ലി (35) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽനിന്ന് മൊത്തമായി വാങ്ങിയ എം.ഡി.എം.എ. ചെറുപായ്ക്കറ്റുകളിലാക്കി വിൽക്കാനായി സൂക്ഷിച്ചിരുന്നതാണ്. ഇതിന് അഞ്ച് ലക്ഷത്തോളം വിലവരും.ഫൈസലിന്റെ വീട്ടിൽനിന്നാണ് എം.ഡി.എം.എ. പിടികൂടിയത്. പോലീസെത്തിയപ്പോൾ ഇവിടെ ആഷ്ലിയും ഉണ്ടായിരുന്നു. സ്വകാര്യ കമ്പനിയിൽ ജോലിക്കാരനാണ് ഫൈസൽ. ഏതാനും നാളായി ഇവരുടെ പെരുമാറ്റത്തിൽ സംശയം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.ഡാൻസാഫ് ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്.ഐ.മാരായ വി.ജി. സ്റ്റീഫൻ, പി. ജയകൃഷ്ണൻ, എ.എസ്.ഐ.മാരായ സി.എ. ജോബ്, ടി.ആർ. ഷൈൻ, സീനിയർ സി.പി.ഒ.മാരായ സൂരജ് വി. ദേവ്, മിഥുൻ ആർ. കൃഷ്ണ, ഐ.ആർ. ലിജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇവർക്ക് എം.ഡി.എം.എ. ലഭിച്ച ഉറവിടത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
Sunday, 19 February 2023
Home
Unlabelled
വീട്ടിൽ സൂക്ഷിച്ചിരുന്നത് 42 ഗ്രാം എം.ഡി.എം.എ; വാങ്ങിയത് ബെംഗളൂരുവിൽനിന്ന്; രണ്ടുപേർ പിടിയിൽ
വീട്ടിൽ സൂക്ഷിച്ചിരുന്നത് 42 ഗ്രാം എം.ഡി.എം.എ; വാങ്ങിയത് ബെംഗളൂരുവിൽനിന്ന്; രണ്ടുപേർ പിടിയിൽ

About Weonelive
We One Kerala