ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യം നൽകാൻ 50 കോടി വേണമെന്ന് കെഎസ്ആർടിസി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 12 February 2023

ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യം നൽകാൻ 50 കോടി വേണമെന്ന് കെഎസ്ആർടിസി

 


ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യം നൽകാൻ 50 കോടി വേണമെന്ന് കെഎസ്ആർടിസി. 2022 ജനുവരിക്ക് ശേഷം വിരമിച്ചവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 50 കോടി രൂപ കൂടി വേണമെന്നാണ് കെഎസ്ആർടിസി വ്യക്തമാക്കുന്നത്. 1001 പേരിൽ 23 പേർക്ക് മാത്രമേ ഇതുവരെ ആനുകൂല്യങ്ങൾ വിതരണം ചെയ്തിട്ടുള്ളൂ. ഇനിയും 978 പേർക്കാണ് ആനുകൂല്യങ്ങൾ നൽകാനുള്ളത്.ഫണ്ടിനായി സർക്കാരിന് അപേക്ഷ നൽകിയെങ്കിലും അനുകൂല മറുപടി ഉണ്ടായില്ല. വിരമിക്കൽ ആനുകൂല്യം നൽകാനായി വരുമാനത്തിന്റെ 10% നേരത്തെ മാറ്റി വെക്കാറുണ്ട്. കൊവിഡിന് ശേഷം ഇതിന് സാധിച്ചിട്ടില്ലെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കെഎസ്ആർടിസി വ്യക്തമാക്കുന്നു.കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ രൂക്ഷമായ പ്രതികരണവുമായി ഹൈക്കോടതി രം​ഗത്തെത്തിയിരുന്നു. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയില്ലെങ്കിൽ സ്ഥാപനം പൂട്ടണം. അങ്ങനെ ചെയ്താൽ യാത്രക്കാർ മറ്റ് വഴി കണ്ടെത്തിക്കോളുമെന്നും അല്ലാത്തപക്ഷം, ജീവനക്കാർക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

Post Top Ad