തൃശൂർ• ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംപുമായി ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീ അറസ്റ്റിൽ. ചാലക്കുടി നഗരത്തിൽ പ്രവർത്തിക്കുന്ന ‘ഷി സ്റ്റൈയിൽ’ ബ്യൂട്ടി പാർലറിന്റെ ഉടമയായ ഷീല സണ്ണി (51) ആണ് അറസ്റ്റിലായത്. ബ്യൂട്ടി പാർലറിന്റെ മറവിലായിരുന്നു ലഹരി സ്റ്റാംപിന്റെ വിൽപന. ബ്യൂട്ടി പാർലറിൽ വരുന്ന യുവതികൾക്കു വിൽക്കാൻ വേണ്ടിയാണ് ലഹരി സ്റ്റാംപ് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.ബ്യൂട്ടി പാർലറിൽ ലഹരി വിൽപന നടക്കുന്നതായി എക്സൈസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബ്യൂട്ടി പാർലർ എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലുമായിരുന്നു. ഷീലയുടെ ഇരുചക്ര വാഹനത്തിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ലഹരിയുടെ ഉറവിടം കണ്ടെത്താൻ എക്സൈസിന്റെ അന്വേഷണം തുടരുകയാണ്. കഞ്ചാവിനേക്കാൾ പത്തിരട്ടി വീര്യമാണ് ഇത്തരം സ്റ്റാംപുകൾക്ക്.
Monday, 27 February 2023
Home
Unlabelled
ബ്യൂട്ടി പാർലറിൽ എത്തുന്ന യുവതികൾക്ക് ലഹരി സ്റ്റാംപ് വിൽപന; ഉടമയായ 51കാരി അറസ്റ്റിൽ
ബ്യൂട്ടി പാർലറിൽ എത്തുന്ന യുവതികൾക്ക് ലഹരി സ്റ്റാംപ് വിൽപന; ഉടമയായ 51കാരി അറസ്റ്റിൽ

About Weonelive
We One Kerala