ശ്രീകണ്ഠപുരം: _കാഞ്ഞിരക്കൊല്ലി മേഖലയി ൽ ശ്രീകണ്ഠപുരം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വൻ വാറ്റ് കേന്ദ്രം തകർത്തു. ചിറ്റാരി ഉടുമ്പ പുഴയുടെ തീരത്ത് പ്രവർത്തിച്ചുവരുന്ന വാറ്റ്കേന്ദ്രമാണ് തകർത്തത്. വാറ്റ് സംഘം ഓടി രക്ഷപ്പെട്ടു._
_585 ലിറ്റർ വാഷും നിരവധി വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പുഴയരികിൽ കുഴിയെടുത്ത് പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ച് സൂക്ഷിച്ച നിലയിലും പ്ലാസ്റ്റിക്ക് ബാരലിലും കന്നാസുകളിലും നിറച്ചു വെച്ച നിലയിലുമാണ് വാഷ് കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്തു._
_പ്രതികളെ കണ്ടെത്താനായി അന്വേഷണം തുടങ്ങി. പ്രിവന്റീവ് ഓഫിസർ കെ. രത്നാക രൻ, ഗ്രേഡ് പ്രിവന്റീവ് ഓഫിസർ പി.വി. പ്ര കാശൻ, സി.ഇ.ഒ മാരായ എം. ഗോവിന്ദൻ, പി. ഷിബു, ടി.വി. ശ്രീകാന്ത്, ടി.പി. സുദീപ് എ ന്നിവർ പരിശോധനക്ക് നേതൃത്വം നൽകി._