47000 ജീവനുകൾ കവർന്നെടുത്ത ഭൂകമ്പ പ്രതിഭാസത്തിന് ശേഷം തുർക്കി ഇന്ന് വീണ്ടും കുലുങ്ങി. സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ ഏജൻസി പറയുന്നത്. തുർക്കിയുടെ തെക്കൻ മേഖലയിലെ ഹതായി പ്രവിശ്യയുടെ തലസ്ഥാനമായ അന്താക്കയിലാണ് ഈ ഭൂകമ്പം. മേൽമണ്ണിൽ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര് ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കേട്ടിട്ടാന്തങ്ങൾ തകർന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. രണ്ടാഴ്ച മുൻപ് കനത്ത നാശനഷ്ടം ഉണ്ടാക്കിയ 7.8 തീവ്ര രേഖപ്പെടുത്തിയ ഗാസിയാന്റെപിൽ നിന്ന് ഏകദേശം 200 കിലോമീറ്റര് അകലെയാണ് ഇപ്പോൾ ഭൂകമ്പം ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് രക്ഷാപ്രവർത്തനവും തിരച്ചിലും അവസാനിപ്പിച്ചതായി തുർക്കി പ്രഖ്യാപിച്ചത്. തുടർന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ദൗത്യ സംഘങ്ങളെ പിൻവലിച്ചിട്ടുണ്ട്. ആ സാഹചര്യത്തിലാണ് തുർക്കിയിൽ വീണ്ടുമൊരു ഭൂചലനം കൂടി ഉണ്ടാകുന്നത്.
Monday, 20 February 2023
Home
Unlabelled
തുർക്കിയിൽ വീണ്ടും ഭൂചലനം; റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി
തുർക്കിയിൽ വീണ്ടും ഭൂചലനം; റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി

About Weonelive
We One Kerala