ജിഎസ്ടി നഷ്ടപരിഹാരം മുഴുവൻ നൽകാൻ കേന്ദ്രം; കേരളത്തിന് 780 കോടി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 18 February 2023

ജിഎസ്ടി നഷ്ടപരിഹാരം മുഴുവൻ നൽകാൻ കേന്ദ്രം; കേരളത്തിന് 780 കോടി




ജിഎസ്ടി നഷ്ടപരിഹാര കുടിശിക പൂർണ്ണമായ് വിതരണം ചെയ്യാൻ നടപടികളുമായ് കേന്ദ്രസർക്കാർ .

ജിഎസ് ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട ബാക്കിയുള്ള തുകയാണ് പൂര്‍ണ്ണമായും അനുവദിച്ചത്. എ.ജി സാക്ഷ്യപ്പെടുത്തിയ കണക്കുകൾ കൈമാറിയ സംസ്ഥാനങ്ങൾക്ക് ജിഎസ് ടി നഷ്ടപരിഹാരം പൂർണ്ണമായ് നൽകുമെന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി.ഇതോടെ ജിഎസ്ടി ധാരണ പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം പൂര്‍ണ്ണമായും തീര്‍പ്പാക്കിയതായി കേന്ദ്രം അറിയിച്ചു. 2017 ജിഎസ്ടി ആരംഭിച്ചത് മുതല്‍ 2022 ജൂണ്‍ വരെയുള്ള ജിഎസ്ടിയിലെ നഷ്ടപരിഹാരത്തിന് കുടിശികയായി ബാക്കിയുണ്ടായിരുന്ന തുകയാണ്‌ കേന്ദ്രം ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.16,982 കോടി രൂപയാണ് ജിഎസ് ടി നഷ്ടപരിഹാരമായ് അനുവദിച്ചത് . ഇതിൽ കേരളത്തിന് 780 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാര കുടിശികയായി ലഭിക്കും. മഹാരാഷ്ട്രയ്ക്ക് 2102 കോടി രൂപ കുടിശിക ലഭിക്കും. കര്‍ണാടകയ്ക്ക് 1934 കോടി രൂപയും ഉത്തര്‍പ്രദേശിന് 1215 കോടി രൂപയും അനുവദിച്ചു.

Post Top Ad