ബെംഗളൂരു • ദലിതരെയും ബി.ആർ. അംബേദ്കറെയും അപമാനിക്കുന്ന നാടകം അവതരിപ്പിച്ച ജെയിൻ സർവകലാശാലയിലെ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം പ്രിൻസിപ്പലും 7 വിദ്യാർഥികളും ഉൾപ്പെടെ 9 പേർ അറസ്റ്റിലായി. സർവകലാശാല യുവജനോത്സവത്തിന്റെ ഭാഗമായാണ് നാടകം അവതരിപ്പിച്ചത്.നാടക ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദലിത് സംഘടനകൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചു. തുടർന്നാണ് കേസെടുത്തത്. പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. അന്വേഷണത്തിന്റെ ഭാഗമായി നാടകം അവതരിപ്പിച്ച സംഘത്തിലെ വിദ്യാർഥികളെ സർവകലാശാല സസ്പെൻഡ് ചെയ്തിരുന്നു.
Monday, 13 February 2023
Home
Unlabelled
അംബേദ്കറെ അപമാനിച്ച് നാടകം: പ്രിൻസിപ്പൽ അറസ്റ്റിൽ; അറസ്റ്റിലായവരിൽ 7 വിദ്യാർഥികളും
അംബേദ്കറെ അപമാനിച്ച് നാടകം: പ്രിൻസിപ്പൽ അറസ്റ്റിൽ; അറസ്റ്റിലായവരിൽ 7 വിദ്യാർഥികളും

About Weonelive
We One Kerala