ഉദയംപേരൂർ മണക്കുന്നം വടക്കേ താന്നിക്കകത്ത് വീട്ടിൽ പുരുഷോത്തമനെയാണ് കോടതി ശിക്ഷിച്ചത്. എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി കെ. സോമനാണ് ശിക്ഷ വിധിച്ചത്.2019 - 2020 കാലയളവിലാണ് സംഭവം. അമ്പലത്തിലെ പൂജാരിയായിരുന്ന പ്രതി മൂന്നര വയസ്സുകാരിയായ കുട്ടിക്ക് കൽക്കണ്ടവും മുന്തിരിയും നൽകി വശത്താക്കി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ടതോടെ വീട്ടുകാർ വിശദമായി തിരക്കി കാരണം കണ്ടെത്തുകയായിരുന്നു. കുഞ്ഞ് കാര്യങ്ങൾ പറഞ്ഞത് മൊഴിയായി എടുത്ത് ഉദയംപേരൂർ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പത്തോളം വകുപ്പുകളനുസരിച്ച് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിപ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്ക് നൽകാനും കോടതി നിർദേശിച്ചു. കൊച്ചുമകളുടെ പ്രായം പോലുമില്ലാത്ത കുഞ്ഞിനോട് ചെയ്ത അതിഹീനമായ പ്രവൃത്തിക്ക് പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. തൃക്കാക്കര അസിസ്റ്റൻറ് കമ്മിഷണർ കെ.എം. ജിജിമോനാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പി.എ. ബിന്ദു, അഡ്വ. സരുൺ മാങ്കറ തുടങ്ങിയവർ ഹാജരായി.
Monday, 13 February 2023
Home
Unlabelled
കൽക്കണ്ടവും മുന്തിരിയും നൽകി മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചു; 83-കാരനായ പൂജാരിക്ക് 45 വർഷം തടവ്
കൽക്കണ്ടവും മുന്തിരിയും നൽകി മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചു; 83-കാരനായ പൂജാരിക്ക് 45 വർഷം തടവ്

About Weonelive
We One Kerala