ന്യൂഡൽഹി • എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡയറക്ടറുടെ കാലാവധി പലതവണ നീട്ടിയതും അതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയും നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി കെ.വി.വിശ്വനാഥൻ ചൂണ്ടിക്കാട്ടി. ഇഡി ഡയറക്ടർ എസ്.കെ.മിശ്രയുടെ കാലാവധി പലതവണ നീട്ടിയതിനെതിരെയുള്ള ഹർജികളാണ് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.ഹർജിക്കാരുടെ ആവശ്യം രാഷ്ട്രീയവും വ്യക്തിതാൽപര്യ പ്രേരിതവുമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞെങ്കിലും അതു കോടതി അംഗീകരിച്ചില്ല. കേസിൽ മാർച്ച് 21ന് വിശദമായി വാദം കേൾക്കും.2 വർഷത്തെ കാലാവധിയിൽ 2018 നവംബറിലാണ് മിശ്രയെ ഇഡി ഡയറക്ടറായി നിയമിച്ചത്. പിന്നീടു പലതവണ കാലാവധി നീട്ടി. 2021 സെപ്റ്റംബറിൽ ഇനി കാലാവധി നീട്ടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ, നവംബറിൽ കേന്ദ്ര വിജിലൻസ് കമ്മിഷൻ നിയമത്തിൽ ഓർഡിനൻസിലൂടെ ഭേദഗതി കൊണ്ടുവന്നു. ഇതനുസരിച്ച് 5 വർഷം വരെ കാലാവധി നീട്ടാം.‘വിനീത് നാരായൺ’, ‘കോമൺ കോസ്’ കേസുകളിലെ ഉത്തരവുകൾക്കു വിരുദ്ധമാണ് കാലാവധി നീട്ടലെന്ന് അമിക്കസ് ക്യൂറി പറഞ്ഞു. കോമൺ കോസ് കേസിലെ വിധിയിൽ, അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ കാലാവധി നീട്ടാവൂ എന്നു വ്യക്തമാക്കിയിട്ടുണ്ട്. എസ്.കെ മിശ്രയുടെ കാര്യത്തിൽ മാത്രമല്ല, ആ പദവിയുടെ കാര്യത്തിലാണ് ഇതു പറയുന്നതെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി.നിലവിലെ അവസ്ഥ തുടർന്നാൽ എസ്.കെ.മിശ്ര 95 വയസ്സുവരെ ഇഡി ഡയറക്ടറുടെ കസേരയിലിരിക്കുമെന്ന് ഹർജിക്കാരിലൊരാൾക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ചൂണ്ടിക്കാട്ടി. വിഷയം കോടതിയുടെ പരിഗണനയിലിരുന്നപ്പോൾപോലും കാലാവധി നീട്ടിയെന്നും അദ്ദേഹം പറഞ്ഞു.
Monday, 27 February 2023
Home
Unlabelled
ഇഡി ഡയറക്ടറുടെ കാലാവധി നീട്ടലിൽ വിവാദം; ‘95 വയസ്സുവരെ മിശ്ര ആ കസേരയിലിരിക്കും’
ഇഡി ഡയറക്ടറുടെ കാലാവധി നീട്ടലിൽ വിവാദം; ‘95 വയസ്സുവരെ മിശ്ര ആ കസേരയിലിരിക്കും’

About Weonelive
We One Kerala