ഇക്വറ്റോറിയൽ ഗിനിയയിൽ മാർബർഗ് വൈറസ് സ്ഥിരീകരിച്ചു; 9 മരണം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Monday, 13 February 2023

ഇക്വറ്റോറിയൽ ഗിനിയയിൽ മാർബർഗ് വൈറസ് സ്ഥിരീകരിച്ചു; 9 മരണം




ഇക്വറ്റോറിയൽ ഗിനിയയിൽ മാർബർഗ് വൈറസ് സ്ഥിരീകരിച്ചു. വൈറസ് ബാധയെ തുടർന്ന് ഒമ്പത് പേർ മരണപ്പെട്ടതായി ആരോഗ്യമന്ത്രി മിതോഹ ഒൻഡോ അയേകബ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു പ്രവിശ്യയെ ക്വാറന്റൈനിലാക്കിയതായി അദ്ദേഹം അറിയിച്ചു. എബോള വൈറസിന്‍റെ കുടുംബത്തിൽപ്പെട്ടതാണ് പുതുതായി റിപ്പോർട്ട് ചെയ്‌ത മാർബർഗ് വൈറസ്.ജനുവരി 7 നും ഫെബ്രുവരി 7 നും ഇടയിലാണ് ഒമ്പത് മരണങ്ങൾ ഉണ്ടായത്. കീ-എൻടെം പ്രവിശ്യയിലും സമീപ ജില്ലയായ മോംഗോമോയിലും ആരോഗ്യ ജാഗ്രത പ്രഖ്യാപിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. കെ-എൻടെമിലെ 4,325 പേരെ ക്വാറന്റൈനിലാക്കി. ലോകാരോഗ്യ സംഘടനയുമായും ഐക്യരാഷ്ട്രസഭയുമായും കൂടിയാലോചിച്ച ശേഷം ലോക്ക്ഡൗൺ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എബോള പോലെ മാർബർഗും മാരകമായേക്കാം. മാർബർഗ് ഹെമറാജിക് ഫീവർ എന്നറിയപ്പെട്ടിരുന്ന മാർബർഗ് വൈറസ് രോഗത്തിന്(എംവിഡി) കാരണമാകുന്നതാണ് മാർബർഗ് വൈറസ്. എബോള വൈറസിന്‍റെ കുടുംബത്തിൽപ്പെട്ട മാർബർഗ് വൈറസ് മൂലമുണ്ടാകുന്ന രോഗത്തിന് മരണനിരക്ക് 88% ആണ്. 1967ൽ ജർമനിയിലെ മാർബർഗ് നഗരത്തിലും സെർബിയയിലെ ബെൽഗ്രേഡിലുമാണ് വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്.രോഗബാധിതന്‍റേയോ ഉറവിടത്തിന്‍റെയോ ദ്രവങ്ങൾ, കലകൾ, കോശങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് മാർബർഗ് വൈറസ് പടരുന്നത്. ഇത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കോ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കോ പടരാം. രോഗബാധിതരുടെ ശരീരദ്രവങ്ങൾ, ചർമ്മം, കോശങ്ങൾ, രക്തം എന്നിവയിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്. സ്രവങ്ങളാൽ മലിനമായ കിടക്ക, വസ്ത്രം എന്നിവ ഉപയോഗിക്കുന്നതിലൂടെയും രോഗം പകരുന്നു.

Post Top Ad