തലശ്ശേരി: വ്യവസായ തൊഴിൽ മേഖലകളിൽ മുന്നേറ്റം ലക്ഷ്യമിട്ട് തലശ്ശേരി താലൂക്ക് തല നിക്ഷേപക സംഗമം സംഘടിപ്പിച്ചു. തലശ്ശേരി, ഇരിട്ടി താലൂക്കുകളിൽ വിവിധ മേഖലകളിൽ 414 കോടി രൂപയുടെ വ്യവസായ നിക്ഷേപം നടത്താൻ തൽപരരായ എഴുപതോളം പേർ പങ്കെടുത്തു. മട്ടന്നൂർ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിൽ കെ. കെ. ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ മുനിസിപ്പൽ ചെയർമാൻ എൻ. ഷാജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ എസ് ഷിറാസ് മുഖ്യപ്രഭാഷണം നടത്തി. തലശ്ശേരി ഉപജില്ലാ വ്യവസായ ഓഫിസർ കെ കെ ശ്രീജിത്ത്, കിൻഫ്ര സോണൽ ഹെഡ് കിഷോർ കുമാർ, കെ എസ് എസ് ഐ എ പ്രമോദ് സി, നോർത്ത് മലബാർ ചേംബർ പ്രസിഡണ്ട് ടി കെ രമേശ്കുമാർ, പ്രദീപൻ കെ.കെ എന്നിവർ സംസാരിച്ചു. കില ഫാക്കൽറ്റി എം കെ പ്രകാശൻ, വിനോദ്കുമാർ നരിക്കോടൻ എന്നിവർ ക്ലാസെടുത്തു.
Monday, 20 February 2023
Home
Unlabelled
തലശ്ശേരി താലൂക്ക് തല നിക്ഷേപക സംഗമം

About Weonelive
We One Kerala