രാഹുൽ ഗാന്ധിയുടെ മുൻ മലയാളി അംഗരക്ഷകൻ; ഇന്ന് ഡൽഹിയിൽ നിന്ന് എ.ഐ.സി.സി അംഗം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Monday, 20 February 2023

രാഹുൽ ഗാന്ധിയുടെ മുൻ മലയാളി അംഗരക്ഷകൻ; ഇന്ന് ഡൽഹിയിൽ നിന്ന് എ.ഐ.സി.സി അംഗം


 രാഹുൽ ഗാന്ധിയുടെ മുൻ അംഗ രക്ഷകൻ കോട്ടയം കൂരാപ്പട സ്വദേശി കെ.എം. ബൈജു ഡൽഹിയിൽ നിന്നുള്ള എഐസിസി അംഗം. രാഹുൽ ഗാന്ധിയുടെ മുൻ അംഗ രക്ഷകനായിരുന്ന ബൈജു രാജി വെച്ച ശേഷമാണ് അദ്ദേഹത്തിന്റെ ഓഫീസിന്റെ ചുമതല ഏറ്റെടുക്കുന്നത്. ഗുലാം നബി ആസാദ് രാജി വെക്കുന്ന ഘട്ടത്തിൽ ഉന്നയിച്ച വിമർശനങ്ങളാണ് ബൈജുവിനെ മുൻപ് ജനശ്രദ്ധയിലേക്ക് കൊണ്ട് വന്നത്. രാഹുൽ ഗാന്ധിയുടെ ഓഫീസിലെ രാഷ്ട്രീയം നിയന്ത്രിക്കുന്നത് അംഗരക്ഷകരാണെന്ന് അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. സംഘടനാ പരമായി കോൺഗ്രസ് പാരമ്പര്യമൊന്നും എടുത്ത് പറയാനില്ലാത്ത ബൈജു എഐസിസി അംഗമാക്കിയതിൽ ശക്തമായ വിമർശനങ്ങൾ ഉയരുന്നുണ്ട്. കെ വി തോമസ് അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവർ ഇദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.കേരളത്തിൽ നിന്ന് ബൈജുവിനെ എഐസിസി പട്ടികയിൽ ഉൾപെടുത്താൻ ശ്രമം നടന്നിരുന്നങ്കിലും സുധാകരൻ വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് പിൻവാങ്ങുകയായിരുന്നു. തുടർന്നാണ് ഡൽഹിയിൽ നിന്ന് അവസാന പേരുകാരനായി ബൈജുവിനെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഡൽഹിയിൽ കോൺഗ്രസിൽ പ്രാദേശിക തലത്തിലടക്കം ധാരാളം മലയാളികൾ പ്രവർത്തിക്കുന്നുണ്ട്. അവരുടെ ഏറ്റവും വലിയ ആവശ്യമായിരുന്നു ഡൽഹി സ്റ്റേറ്റ് കോൺഗ്രസിൽ മലയാളികൾക്ക് പ്രാധിനിത്യം നൽകുക എന്നത്. അവരെ ഞെട്ടിച്ചാണ് ബൈജുവിന് ഈ സ്ഥാനക്കയറ്റം നൽകുന്നത്. ഇത് കോൺഗ്രസിന്റെ സുതാര്യതയെയും പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്നവരോടുള്ള സമീപനത്തെയും വിമർശന വിധേയമാക്കുന്നുണ്ട്.

Post Top Ad