കാസർകോട്• കാഞ്ഞങ്ങാട്ട് ലഹരി മുക്ത ജാഗ്രത സമിതി പ്രവർത്തകരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. ലഹരി മാഫിയ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം ചുറ്റിക കൊണ്ട് ആക്രമിച്ചെന്നും പരുക്കേറ്റ് ചികിൽസയിൽ കഴിയുന്ന യുവാക്കൾ പറഞ്ഞു. ലഹരി ഉപയോഗം തടയാനെത്തിയപ്പോഴായിരുന്നു കാഞ്ഞങ്ങാട് സ്വദേശികൾക്കെതിരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ അജാനൂർ സ്വദേശിയായ നൗഷാദിനെ പൊലീസ് പിടികൂടി.കാഞ്ഞങ്ങാട് ഇക്ബാൽ സ്കൂളിനു സമീപം ഇന്നലെ രാത്രിയാണു സംഭവം. ലഹരി ഉപയോഗിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ചതു തടയാനെത്തിയതായിരുന്നു കാഞ്ഞങ്ങാട് സ്വദേശികളായ ജുനൈസ്, ഷറഫുദ്ദീൻ, സഹദ് എന്നിവർ. ഇവരെ ലഹരി മാഫിയ സംഘത്തിൽപ്പെട്ട നൗഷാദും അഫ്സലും ചുറ്റിക ഉപയോഗിച്ച് ആക്രമിക്കുകയും തോക്ക് ഉപയോഗിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീടാണ് അവിടെയുള്ളവരെ വാഹനമിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. മാഫിയ സംഘത്തിലുണ്ടായിരുന്ന അഫ്സൽ പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ടു.
Sunday, 19 February 2023
Home
Unlabelled
ലഹരി മുക്ത ജാഗ്രതസമിതി പ്രവർത്തകരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം
ലഹരി മുക്ത ജാഗ്രതസമിതി പ്രവർത്തകരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം

About Weonelive
We One Kerala