തിരുവനന്തപുരം: ചൂട് സഹിക്കാനാകാതെ വീട്ടിൽ നിന്ന് എത്തിച്ച ടേബിൾ ഫാൻ ഉപയോഗിച്ചതിന്റെ വൈദ്യുതി ചാർജ് ഈടാക്കി നെടുമങ്ങാട് ജില്ലാ ആശുപത്രി. കിടപ്പുരോഗിയിൽ നിന്നാണ് വൈദ്യുതി വാടകയിനത്തിൽ രണ്ട് ദിവസത്തേയ്ക്ക് 100 രൂപ ഈടാക്കിയത്. വാടക ഇനത്തിൽ പണം ഈടാക്കിയതിന് രസീത് അടക്കം നൽകിയിട്ടുണ്ട്.ആശുപത്രിയിലെ ചൂട് അസഹനീയമായതിനാലാണ് വീട്ടിൽ നിന്നും ഫാൻ എത്തിച്ചതെന്ന് രോഗിയും കുടുംബവും പറയുന്നു. കൂടാതെ ആശുപത്രിയിലെ ഫാൻ അനങ്ങാത്ത അവസ്ഥയിലാണെന്നും അവർ ചൂണ്ടികാട്ടി. അതേസമയം സംഭവത്തിൽ പരാതി ഉയർന്നതിന് പിന്നാലെ ആശുപത്രി അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.ഇലക്ട്രിക് ഉപകരണങ്ങൾ പുറത്തു നിന്ന് കൊണ്ടുവന്ന് ഉപയോഗിക്കുന്നതിനുള്ള ആശുപത്രി ചെലവ് ആണ് ഈടാക്കിയത് എന്ന് ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു. കിടപ്പ് രോഗിയായതിനാൽ ഡിസ്ചാർജ്ജ് സമയത്ത് തുക തിരിച്ചുനൽകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Sunday, 26 February 2023
Home
Unlabelled
ഫാൻ അനങ്ങുന്നില്ല, അസഹനീയ ചൂട്; ഒടുവിൽ വീട്ടിൽ നിന്ന് ടേബിൾ ഫാൻ എത്തിച്ചു, വൈദ്യുതി ചാർജ് ഈടാക്കി നെടുമങ്ങാട് ജില്ലാ ആശുപത്രി
ഫാൻ അനങ്ങുന്നില്ല, അസഹനീയ ചൂട്; ഒടുവിൽ വീട്ടിൽ നിന്ന് ടേബിൾ ഫാൻ എത്തിച്ചു, വൈദ്യുതി ചാർജ് ഈടാക്കി നെടുമങ്ങാട് ജില്ലാ ആശുപത്രി

About Weonelive
We One Kerala