മാല മോഷ്ടാക്കളെ പിടികൂടിയ സ്കൂൾ വിദ്യാർഥിനികൾക്ക് നാടിന്റെ സ്നേഹാദരം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 15 February 2023

മാല മോഷ്ടാക്കളെ പിടികൂടിയ സ്കൂൾ വിദ്യാർഥിനികൾക്ക് നാടിന്റെ സ്നേഹാദരം

 


കരിവെള്ളൂർ ∙ മാല മോഷണ കേസുകളിൽ പ്രതികളായ മൂന്ന് സ്ത്രീകളെ പിടികൂടാൻ സഹായിച്ച എ. വി. സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികൾക്ക് നാടിന്റെ സ്നേഹാദരം. പെരളത്തെ ഭാര്യ വീട്ടിലേക്ക് വന്ന തലശ്ശേരി എസ്ഐ പി.പി.രൂപേഷ് തിങ്കളാഴ്ച രാവിലെയാണ് മാല മോഷണ സംഘത്തിലെ തമിഴ്നാട് സ്വദേശിനികളായ സ്ത്രീകളെ കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ സ്ത്രീകൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.സംഭവം ശ്രദ്ധയിൽപെട്ട, സ്കൂളിലേക്ക് പോവുകയായിരുന്ന പ്ലസ്ടുവിലെ കെ.വി.അപർണ, പത്താംതരം വിദ്യാർഥിനികളായ അലീമത്തുൽ സഹദിയ, കെ.വി.അനഘ, ഒ.ടി.ദിൽഷ, ഹിത ഹേമരാജ്, കെ.പി.തേജ എന്നിവർ ചേർന്ന് സ്ത്രീകളെ തടഞ്ഞു നിർത്തി പിടികൂടുകയായിരുന്നു. മോഷണക്കേസിലെ പ്രതികളെ പിടികൂടാൻ സഹായിച്ച വിദ്യാർഥിനികൾക്ക് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനുമോദനം നൽകി.സ്കൂൾ പിടിഎ വിദ്യാർഥികൾക്കും എസ്ഐ പി.പി.രൂപേഷിനും നൽകിയ അനുമോദനം പഞ്ചായത്ത് പ്രസിഡന്റ് എ.വി.ലേജു ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് കെ.രമേശൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി.കെ.പ്രദീപ് കുമാർ, പ്രധാന അധ്യാപിക പി.മിനി, പി.സി. ജയസൂര്യൻ, കെ.വി.പ്രീത എന്നിവർ പ്രസംഗിച്ചു.

Post Top Ad