ന്യൂഡൽഹി: നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷൻ അംഗമായി കേന്ദ്ര സർക്കാർ നാമനിർദേശം ചെയ്തു. ഖുശ്ബുവടക്കം മൂന്ന് അംഗങ്ങളെയാണ് മൂന്ന് വർഷത്തെ കാലാവധിയിൽ
വനിതാ ശിശുവികസന മന്ത്രാലയം നാമനിർദേശം ചെയ്തിരിക്കുന്നത്.ഝാർഖണ്ഡിൽ നിന്നുള്ള മംമ്താ കുമാരി, മേഘാലയയിലെ ഡെലീന ഖോങ്ദുപ്പ് എന്നിവരാണ് കമ്മീഷനിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട മറ്റു അംഗങ്ങൾ.ബിജെപി ദേശീയ നിർവാഹക സമിതി അംഗം കൂടിയാണ് ഖുശ്ബു. നടിയും നിർമാതാവും കൂടിയായ ഖുശ്ബു ഡിഎംകെയിലൂടെയാണ് രാഷ്ട്രീയ പ്രവേശം നടത്തിയത്. പിന്നീട് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് വക്താവായിരിക്കെയാണ് ബിജെപിയിലേക്ക് ചേക്കേറിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഡിഎംകെ സ്ഥാനാർഥിയോട് പരാജയപ്പെട്ടു.