കാസര്‍ഗോഡ് കാഞ്ഞങ്ങാട് ഇഖ്ബാല്‍ സ്‌കൂള്‍ പരിസത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരി സംഘം. ഇന്നലെ രാത്രി സ്‌കൂള്‍ പരിസരത്ത് ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് നേരെ ലഹരിസംഘം ആക്രമണം നടത്തി. അക്രമി സംഘം വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് നാട്ടുകാരുടെ പരാതി. ലഹരി ഉപയോഗം തടഞ്ഞതിന് തങ്ങളെ ക്രൂരമായി മര്‍ദിച്ചെന്നാണ് മര്‍ദനത്തിനിരയായ യുവാക്കള പറയുന്നത്. ലഹരിസംഘത്തിന്റെ പക്കല്‍ തോക്കുണ്ടായിരുന്നു. തോക്ക് കാട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു. വാഹനം ഉപയോഗിച്ച് കൊലപ്പെടുത്താനായിരുന്നു നീക്കം. നാട്ടിലെ ലഹരിസംഘത്തിനെതിരെ പ്രതികരിക്കുന്നതാണ് പ്രതികാരത്തിന് കാരണമെന്നും യുവാക്കള്‍ പറഞ്ഞു.
Saturday, 18 February 2023
Home
Unlabelled
ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതിന് കൊലപാതകശ്രമമെന്ന് പരാതി; കാഞ്ഞങ്ങാട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമികള്‍
ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതിന് കൊലപാതകശ്രമമെന്ന് പരാതി; കാഞ്ഞങ്ങാട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമികള്‍

About Weonelive
We One Kerala