തിരുവനന്തപുരം പോത്തൻകോട് വെറ്റിനറി ഡോക്ടറുടെ മോശം പെരുമാറ്റത്തിൽ
റിപ്പോർട്ട് തേടി മന്ത്രി ചിഞ്ചു റാണി. ജില്ലാ മൃഗസംരക്ഷണ ഓഫീസറോടാണ് റിപ്പോർട്ട് തേടിയത്. ക്ഷീര കർഷകരുടെ പരാതി പരിശോധിച്ച് ഉടൻ റിപ്പോർട്ട് നൽകണമെന്ന് മന്ത്രി ചിഞ്ചു റാണി ആവശ്യപ്പെട്ടു.ക്ഷീരകർഷകരോട് വെറ്റിനറി ഡോക്ടർ മോശമായി പെരുമാറുന്നുവെന്ന പരാതിയിലാണ് നടപടി. കഴക്കൂട്ടം മൃഗാശുപത്രിയിലെ ഡോക്ടർ സൈരക്കെതിരെയാണ് കർഷകരുടെ വ്യാപക പരാതി ഉയർന്നത്.