ഫെബ്രുവരി 1നാണ് കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചത്. പുതിയ ബജറ്റിൽ ആദായ നികുതി ഇളവ് 7 ലക്ഷമാക്കിയത് വലിയ കൈയടിയോടെയാണ് സഭ വരവേറ്റത്. പൊതുജനത്തിനും ഏറെ സന്തോഷം നൽകുന്ന പ്രഖ്യാപനമായിരുന്നു ഇത്. എന്നാൽ ഈ ഇളവ് പ്രവാസികൾക്ക് ബാധകമാകുമോ ? ഇല്ല എന്നാണ് ഉത്തരം.എൻആർഐ ആയ വ്യക്തികൾക്ക് പുതിയ ടാക്സ് ഘടന പ്രകാരമുള്ള 7 ലക്ഷം രൂപവരെയുള്ള നികുതി ഇളവ് ബാധകമാകില്ല. എന്നാൽ ആർഎൻഒആർവ്യക്തികൾക്ക് പുതിയ ഘടനയുടെ ആനുകൂല്യം ലഭിക്കും.എല്ലാ വർഷവും എത്ര ദിവസം നിങ്ങൾ ഇന്ത്യയിൽ താമസിച്ചു എന്നതിനനുസരിച്ചാണ് റെസിഡൻഷ്യൽ സ്റ്റേറ്റസ് കണക്ക് കൂട്ടുന്നത്. പ്രതിവർഷം കുറഞ്ഞത് 182 ദിവസമെങ്കിലും ഇന്ത്യയിൽ താമസിച്ചവരെയാണ് റെസിഡന്റ് വ്യക്തികളായി കണക്കാക്കുന്നത്.