ലൈഫ് മിഷൻ കോഴ: എം.ശിവശങ്കർ ഉൾപ്പെട്ട കൂടുതൽ പദ്ധതികളിലേക്ക് ഇ.ഡി അന്വേഷണം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 20 February 2023

ലൈഫ് മിഷൻ കോഴ: എം.ശിവശങ്കർ ഉൾപ്പെട്ട കൂടുതൽ പദ്ധതികളിലേക്ക് ഇ.ഡി അന്വേഷണം

 


ലൈഫ് മിഷൻ കോഴ കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിനെതിരെ അന്വേഷണം വ്യാപിപ്പിക്കാൻ ഇ.ഡി. കോടതിയിൽ കൈമാറിയ കസ്റ്റഡി എക്സ്റ്റെൻഷൻ റിപ്പോർട്ടിലാണ് കൂടുതൽ അന്വേഷണം നടത്തുന്നതിനായുള്ള വിവരങ്ങൾ ലഭിച്ചതായി ഇ.ഡി ചൂണ്ടിക്കാണിച്ചത്. കേസിൽ ശിവശങ്കർ ഉൾപെട്ടതിന്റെ ആഴം വലുതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ആദ്യ ഘട്ടത്തിൽ കോഴ കേസുമായി ബന്ധപ്പെട്ട നടത്തിയ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചു. ഈ വിവരങ്ങൾ അടിസ്ഥാനമാക്കി ശിവശങ്കർ ഉൾപ്പെട്ട മറ്റ് സർക്കാർ പദ്ധതികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ഇ.ഡിയുടെ നീക്കം. പല സർക്കാർ പദ്ധതികളിലേയും സുപ്രധാന വിവരങ്ങൾ ശിവശങ്കറും സ്വപ്നയും തമ്മിൽ കൈമാറിയെന്ന് ഇ.ഡി കസ്റ്റഡി എക്സ്റ്റെൻഷൻ റിപ്പോർട്ടിൽ ചൂണ്ടി കാണിച്ചിട്ടുണ്ട്.ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്നക്ക് ജോലി നൽകിയതെന്ന് KSITIL എം.ഡി ജയശങ്കർ പ്രസാദ് ഇ.ഡിക്ക് മൊഴി നൽകിയിട്ടുണ്ട്. ലൈഫ് മിഷനിലെ മുഴുവൻ നടപടിയും ശിവശങ്കറിൻറെ നിർദേശപ്രകാരമെന്ന് യു.വി ജോസും മൊഴി നൽകിയതായി ഇ.ഡി വ്യക്തമാക്കി. ഈ രണ്ടു മൊഴികളും ശിവശങ്കറിന് പൂർണമായും എതിരാണ് എന്നതിന് കേസിന്റെ ഗൗരവം വർധിപ്പിക്കുന്നു.

Post Top Ad