കേരളത്തിലെ ചെറുകിട കയർ മേഖല കഴിഞ്ഞ ഒരു വർഷമായി പൂർണമായ സ്തംഭനാവസ്ഥയിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 2 February 2023

കേരളത്തിലെ ചെറുകിട കയർ മേഖല കഴിഞ്ഞ ഒരു വർഷമായി പൂർണമായ സ്തംഭനാവസ്ഥയിൽ


 കേരളത്തിലെ ചെറുകിട കയർ മേഖല കഴിഞ്ഞ ഒരു വർഷമായി പൂർണമായ സ്തംഭനാവസ്ഥയിൽ. കഴിഞ്ഞ കാലങ്ങളിൽ സംഭരിച്ച കയർ ഉൽപ്പന്നങ്ങളുടെ വില ഇതുവരെ നൽകാത്തതും സംഭരണം നടത്താതെ കയറും കയറുൽപ്പന്നങ്ങളും കെട്ടികിടക്കുന്നതും മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. ഇത്തവണത്തെ സംസ്ഥാന ബജറ്റില്ലെങ്കിലും പരമ്പരാഗത കയർ തൊഴിലാളികളെ പിടിച്ചു നിർത്തുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകണമെന്നാണ് ആവശ്യംകയർ പിരി തൊഴിലാളികൾ, ഫാക്ടറി തൊഴിലാളികൾ, ഉൽപ്പന്ന തൊഴിലാളികൾ തുടങ്ങി മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ആയിരക്കണക്കിന് കുടുംബങ്ങൾ പട്ടിണിയിലാകുന്ന അവസ്ഥയാണുള്ളത്. ചെറുകിട കയർ മേഖലയ്ക്ക് മാത്രമായി 80 കോടി രൂപയെങ്കിലും മാറ്റിവയ്ക്കണമെന്നാണ് കേരള കയർ ഗുഡ്‌സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആവശ്യം.

തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ പരിഹാരം കണ്ടെത്തി മേഖലയിലെ പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കേണ്ടത് കയർ വ്യവസായത്തിന്റെ നാടായ ആലപ്പുഴയിലെ ചെറുകിട കയർ വ്യവസായത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്.


Post Top Ad