ഗുളിക പോലും വിശ്വസിച്ചു കഴിക്കാൻ പറ്റാതായി. എന്തൊക്കെ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത് എന്ന് ആർക്കറിയാം. കിട്ടുന്നവ കീറി മുറിച്ചു നോക്കി കഴിക്കാൻ പറ്റുമോ. ഇല്ലെങ്കിലും പൊട്ടിച്ചു നോക്കിയാൽ നന്ന്. കഴിഞ്ഞ ദിവസം മട്ടന്നൂർ സ്വദേശി വാങ്ങിയ ഗുളിക കൈയിലെടുത്തപ്പോൾ കൈ വേദനിച്ചു. എന്നാൽ ഒന്നു പൊട്ടിച്ചു നോക്കാമെന്നു തോന്നി. കണ്ടതോ ഞെട്ടിക്കുന്ന കാഴ്ച. ടാബ്ലറ്റിനകത്തു തിളങ്ങി നിൽക്കുന്നത് ഗുളികയൊളം നീളത്തിൽ ഒരു നൂൽ കമ്പി കഷ്ണം. ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ടെന്ന് പറയാം. ഇത് കഴിച്ചാലുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് പറയേണ്ടല്ലോ. കൊള്ളലാഭം ഉണ്ടാക്കുന്ന മരുന്ന് കമ്പനികൾ അശ്രദ്ധയോടെയാണ് നിർമ്മിക്കുന്നത് പോലും എന്ന സത്യാവസ്ഥ മനസിലാകിയേ മതിയാകു. ഗുളികയ്ക്ക് ഉറപ്പും തൂക്കവും നൽകാനല്ല ഇത്തരത്തിൽ അന്യ പദാർത്ഥങ്ങൾ ചേർക്കുന്നത് എന്നതിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ ആരോഗ്യവും ജീവനും സംരക്ഷിക്കാൻ അധികൃതർ ഉണർന്നു പ്രവർത്തിക്കണം
Tuesday, 14 February 2023
ഉറപ്പിന്റെ കാര്യത്തിൽ മുന്നിൽ ഒളിഞ്ഞിരിപ്പുണ്ട് അപകടം