ന്യൂസീലൻഡ് പേസർ കെയിൽ ജമീസണു പരുക്ക്. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ് സ്വന്തമാക്കിയ താരം നിലവിൽ പരുക്കേറ്റ് വിശ്രമത്തിലാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ കളിക്കളത്തിലേക്ക് മടങ്ങിയെത്താനായിരുന്നു ജമീസണിൻ്റെ ശ്രമം. എന്നാൽ, താരത്തെ വീണ്ടും ടീമിൽ നിന്ന് ഒഴിവാക്കി. പിന്നാലെ ജമീസൺ ശസ്ത്രക്രിയക്ക് വിധേയനായി എന്ന് ന്യൂസീലൻഡ് അറിയിക്കുകയും ചെയ്തു. ജമീസൺ മാസങ്ങളോളം പുറത്തിരിക്കുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ താരത്തിന് ഐപിഎൽ നഷ്ടമാവും. മാർച്ച് 31നാണ് ഐപിഎൽ ആരംഭിക്കുന്നത്. ഐപിഎല്‍ 2023-ന്റെ ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും. മാർച്ച് 31-നാണ് സീസണിലെ ആദ്യ മത്സരം. രണ്ടാം ദിവസം പഞ്ചാബ് കിംഗ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ലക്‌നൗ സൂപ്പർ ജയന്റ്‌സ് ഡൽഹി ക്യാപിറ്റൽസിനെയും നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുക.
Monday, 20 February 2023
ജമീസണു പരുക്ക്; ഐപിഎലിൽ കളിച്ചേക്കില്ല