ആദിവാസികള്‍ക്കെതിരായ ആക്രമണം ഗൗരവമായി കാണുന്നു; മന്ത്രി. കെ.രാധാകൃഷ്ണന്‍ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Monday, 27 February 2023

ആദിവാസികള്‍ക്കെതിരായ ആക്രമണം ഗൗരവമായി കാണുന്നു; മന്ത്രി. കെ.രാധാകൃഷ്ണന്‍

 


ആദിവാസികള്‍ക്കെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഗൗരവതരമായി കാണുന്നുവെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. കോഴിക്കോട്ടെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം കാര്യക്ഷമമായി അന്വേഷിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കും. ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് തീര്‍ത്ത് പറയാനാകില്ല എന്നും സമൂഹത്തിന്റെ ധാരണയാണ് മാറ്റേണ്ടതെന്നും നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ മന്ത്രി പറഞ്ഞു. അട്ടപ്പാടി മധു കേസുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. ആദിവാസികള്‍ക്കെതിരായ ആക്രമണത്തിനെതിരെ സമൂഹത്തില്‍ ബോധവത്ക്കരണം നടത്തേണ്ടതുണ്ട്. വലിയ രീതിയിലുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. അതുതന്നെയാണ് കേരളത്തില്‍ ഇത്തരം അക്രമണങ്ങള്‍ കുറയുന്നതിന്റെ കാരണം. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്ത് പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്.

പട്ടിക ജാതി വിഭാഗങ്ങളില്‍, ഈ വര്‍ഷത്തെ കണക്കനുസരിച്ച് 2022ല്‍ മാത്രം 1.11 ശതമാനമാണ് ആക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുന്നത്. ആദിവാസികളുടെ കാര്യത്തിലിത് 6.4 ശതമാനമാണിത്. രാജ്യത്ത് എസ്‌സി വിഭാഗത്തിനെതിരെ ഇത്തരം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഒന്നാം സ്ഥാനത്ത് യുപിയാണ്. എസ്ടി വിഭാഗത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് മധ്യപ്രദേശാണ്. ഈ രണ്ട് വിഭാഗങ്ങളിലും രണ്ടാം സ്ഥാനത്ത് രാജസ്ഥാനാണ്.

Post Top Ad