കൊച്ചി• ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാവുന്ന രാസബാഷ്പ കണികാ മാലിന്യം (പിഎം 2.5) ജില്ലയുടെ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നു. കൃത്യമായ ഉറവിടം കണ്ടെത്താൻ മലിനീകരണ നിയന്ത്രണ ബോർഡിനു കഴിഞ്ഞിട്ടില്ല. വൈറ്റിലയിൽ സ്ഥാപിച്ചിട്ടുള്ള മാലിന്യമാപിനിയിലെ കണക്കുകൾ മാത്രമാണ് ഇതുവരെ പുറത്തുവന്നത്.തിങ്കളാഴ്ച പുലർച്ചെ ജില്ലയുടെ മറ്റിടങ്ങളിലും വായുവിന്റെ ഗുണനിലവാരം അളക്കാനുള്ള ബ്രീസോമീറ്റർ ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള പരിശോധനയിൽ വളരെ കൂടിയ തോതിലുള്ള രാസബാഷ്പമാലിന്യ സാന്നിധ്യം കണ്ടത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ലഭ്യമാക്കുന്ന തൽസമയ ഡേറ്റയും ഇസ്രയേലിലെ കോപ്പർനിക്കസ് അറ്റ്മോസ്ഫെറിക് മോണിറ്ററിങ് സർവീസ് നൽകുന്ന ഉപഗ്രഹ അധിഷ്ഠിത ഡേറ്റയും സംയോജിപ്പിച്ചാണ് അഞ്ചു മീറ്റർ ദൂര വ്യത്യാസത്തിലെ മലിനീകരണത്തോതു പോലും നിർമിത ബുദ്ധിയുടെ (എഐ) സാങ്കേതിക സഹായത്തോടെ കണക്കാക്കി ബ്രീസോ മീറ്റർ നൽകുന്നത്.മാലിന്യത്തോത് 50 പോയിന്റ് കടക്കാൻ പാടില്ലാത്ത പിഎം 2.5 മാലിന്യത്തിന്റെ അളവ് വൈറ്റിലയിൽ ഇന്നലെ പുലർച്ചെ 251 പോയിന്റ് രേഖപ്പെടുത്തി. ഫോർട്ട്കൊച്ചി (223), മട്ടാഞ്ചേരി (233), വെല്ലിങ്ടൺ ഐലൻഡ് (225), തോപ്പുംപടി (229), മറൈൻഡ്രൈവ് (219) വൈപ്പിൻ (168), അരൂർ(209), തൃപ്പൂണിത്തുറ (205), കടവന്ത്ര (244), കലൂർ (215), ഇരുമ്പനം (206), കാക്കനാട് (137) എന്നിങ്ങനെയാണു മറ്റു സ്ഥലങ്ങളിൽ. കൊച്ചി നഗരത്തിൽ നിന്ന് ദൂരെയുള്ള മൂവാറ്റുപുഴയിൽ 143 പോയിന്റ് രേഖപ്പെടുത്തിയപ്പോൾ ആലുവയിൽ രേഖപ്പെടുത്തിയതു 84 പോയിന്റും പറവൂരിൽ 98 പോയിന്റുമാണ്
Tuesday, 14 February 2023
Home
Unlabelled
എറണാകുളത്തിന് വായുകോപം; രാസബാഷ്പ കണികാ മാലിന്യം വ്യാപിക്കുന്നു: ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല
എറണാകുളത്തിന് വായുകോപം; രാസബാഷ്പ കണികാ മാലിന്യം വ്യാപിക്കുന്നു: ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല

About Weonelive
We One Kerala