വിഴിഞ്ഞം: ഏറെക്കാലമായി സഹോദരിയുടെ വീട്ടിൽ താമസിക്കുകയായിരുന്ന യുവതിയെ ഭർത്താവിന്റെ വീട്ടിൽ ശ്വാസംമുട്ടി മരിച്ചനിലയിൽ കണ്ടെത്തി. വിഴിഞ്ഞം കോട്ടപ്പുറം തെന്നൂർക്കോണം വിജയന്റെയും അൽഫോൺസിയയുടെയും മകൾ പ്രിൻസി(32)യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവ് കരിമ്പള്ളിക്കര ദിൽഷാ ഭവനിൽ അന്തോണിദാസി(36)ന്റെ വീട്ടിലാണ് പ്രിൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഏറെനാളായി ഇരുവരും വഴക്കിട്ട് പിരിഞ്ഞു താമസിക്കുകയായിരുന്നു. ശേഷം പിണക്കം മറന്ന് പ്രിൻസിയെയും മക്കളെയും അന്തോണിദാസ് വീട്ടിലേയ്ക്ക് കൂട്ടിയിരുന്നു. കുട്ടികളെ കളിക്കാനും പറഞ്ഞുവിട്ടു. എന്നാൽ കളി കളിഞ്ഞ് എത്തിയതോടെ കുട്ടികൾ തന്റെ അമ്മയെ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് പ്രിൻസിയുടെ മക്കൾ മൃതദേഹം കണ്ടെത്തിയത്.കുടുംബപ്രശ്‌നങ്ങളെ തുടർന്നാണ് പ്രിൻസി മക്കളുമായി തെന്നൂർക്കോണത്തുള്ള സഹോദരി ഷെറിയുടെ വീട്ടിൽ താമസിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. അകത്തെ മുറിയിലെത്തിയപ്പോൾ അമ്മ അനക്കമില്ലാതെ കിടക്കുന്നതു കണ്ട് മകനാണ് സമീപത്തു താമസിക്കുന്ന, അച്ഛന്റെ അമ്മ മേവിലയെയും അയൽവാസി സൂസന്നയെയും വിവരം അറിയിച്ചത്. ഇവരെത്തി പ്രിൻസിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ദിൽഷാൻ, ദിഷാൻ, ദിൽദിഹാന എന്നിവരാണ് അന്തോണിദാസിന്റെയും പ്രിൻസിയുടെയും മക്കൾ.
Sunday, 26 February 2023
Home
Unlabelled
പിണക്കം മറന്ന് വീട്ടിലേയ്ക്ക് കൂട്ടി, മക്കളെ കളിക്കാൻ പറഞ്ഞുവിട്ടു; തിരിച്ചുവന്നപ്പോൾ ജീവനറ്റ നിലയിൽ അമ്മ! പിതാവ് ഇറങ്ങിപ്പോകുന്നത് കണ്ടുവെന്ന് മകൻ
പിണക്കം മറന്ന് വീട്ടിലേയ്ക്ക് കൂട്ടി, മക്കളെ കളിക്കാൻ പറഞ്ഞുവിട്ടു; തിരിച്ചുവന്നപ്പോൾ ജീവനറ്റ നിലയിൽ അമ്മ! പിതാവ് ഇറങ്ങിപ്പോകുന്നത് കണ്ടുവെന്ന് മകൻ

About Weonelive
We One Kerala