കല്ലേറ്റുംകര • ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമർപ്പിച്ച യന്ത്ര ആന ‘ഇരിഞ്ഞാടപ്പിള്ളി രാമൻ’ തിടമ്പേറ്റി. ഇന്നലെയാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ആനയുടെ സമർപ്പണം നടന്നത്.ആദ്യമായാണ് ഒരു ക്ഷേത്രത്തിലേക്ക് യന്ത്ര ആനയെ സമർപ്പിക്കുന്നതെന്നു സംഘാടകർ പറഞ്ഞു. 11 അടിയാണ് യന്ത്ര ആനയുടെ ഉയരം. 800 കിലോ ഭാരം. 4 പേരെ വരെ പുറത്തേറ്റാൻ കഴിയും. 5 ലക്ഷം രൂപയാണ് നിർമാണ ചെലവ്. തലയും കണ്ണുകളും വായയും ചെവിയും വാലുമെല്ലാം എപ്പോഴും ചലിക്കും.ദുബായ് ഫെസ്റ്റിവലിന് യന്ത്ര ആനകളെ ഒരുക്കിയ ചാലക്കുടി പോട്ട ഫോർ ഹി ആർട്സ് ക്രിയേഷൻസിലെ ശിൽപികളായ പി. പ്രശാന്ത്, കെ.എം. ജിനേഷ്, എം.ആർ. റോബിൻ, സാന്റോ ജോസ് എന്നിവരാണ് 2 മാസം കൊണ്ട് ആനയെ നിർമിച്ചത്. ഇരുമ്പ് കൊണ്ടുളള ചട്ടക്കൂടിന് പുറത്ത് റബ്ബറാണ് ഉപയോഗിച്ചത്. 5 മോട്ടറുകൾ ഉപയോഗിച്ചാണ് ചലിപ്പിക്കുന്നത്. തുമ്പിക്കൈ ഒഴികെയെല്ലാം മോട്ടറിലാണ് പ്രവർത്തിക്കുന്നത്. തുമ്പിക്കൈ മാത്രം പാപ്പാന് നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. സ്വിച്ചിട്ടാൽ തുമ്പിക്കൈയിൽ നിന്ന് വെള്ളം ചീറ്റും.പീപ്പിൾ ഫോർ ദ് എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ് (പെറ്റ) എന്ന മൃഗസംരക്ഷണ സംഘടനയാണ് ആനയെ സമർപ്പിച്ചത്. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ തന്ത്രി എൻ.ആർ. സതീശൻ നമ്പൂതിരിപ്പാട് സമർപ്പണം നടത്തി.ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ അധ്യക്ഷത വഹിച്ചു. കാരുമാത്ര വിജയൻ തന്ത്രികൾ, വി. വെങ്കടാചലം, രാജ്കുമാർ നമ്പൂതിരി, പെറ്റ പ്രതിനിധി ഖുശ്ബു ഗുപ്ത, വാർഡ് അംഗം കെ.ബി. സുനിൽ എന്നിവർ പ്രസംഗിച്ചു. പെരുവനം സതീശൻ മാരാരുടെ പ്രമാണിയായി മേളം നടന്നു.
Sunday, 26 February 2023
Home
Unlabelled
തിടമ്പേറ്റി യന്ത്ര ആന; പിറന്നതു ചരിത്രം
തിടമ്പേറ്റി യന്ത്ര ആന; പിറന്നതു ചരിത്രം

About Weonelive
We One Kerala