ആന്ധ്രാപ്രദേശിൽ ടിഡിപി നേതാവിന് വെടിയേറ്റു, പ്രതി ഒളിവിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 1 February 2023

ആന്ധ്രാപ്രദേശിൽ ടിഡിപി നേതാവിന് വെടിയേറ്റു, പ്രതി ഒളിവിൽ

 


ആന്ധ്രാപ്രദേശ് ഗുണ്ടൂർ ജില്ലയിൽ തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാവിന് വെടിയേറ്റു. വെണ്ണ ബാലകോട്ടി റെഡ്ഡിക്കാണ് വെടിയേറ്റത്. ആക്രമണത്തിന് ഉത്തരവാദി വൈഎസ്ആർസിപിയാണെന്ന് ടിഡിപി നേതാവ് ആരോപിച്ചു. അതേസമയം പ്രതി ഒളിവിലാണ്.ബുധനാഴ്ച രാത്രി 10.30 ഓടെയാണ് ടിഡിപി നേതാവും മുൻ എംപിയുമായ വെണ്ണ ബാലകോട്ടി റെഡ്ഡിക്ക് വെടിയേറ്റത്. വെണ്ണ ബാലകോട്ടിയുടെ വസതിയിൽ എത്തിയായിരുന്നു ആക്രമണം. ആരോ വാതിലിൽ മുട്ടുന്നത് കേട്ട് ബാലകോട്ടി റെഡ്ഡി വാതിൽ തുറന്നയുടൻ വെടിയുതിർക്കുകയായിരുന്നു. വയറിലാണ് വെടിയുണ്ട പതിച്ചത്.ഉടൻ തന്നെ അദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. പി വെങ്കിടേശ്വർ റെഡ്ഡി എന്നയാളാണ് വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവ ശേഷം ഇയാൾ ഒളിവിലാണ്. ആക്രമണത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.

Post Top Ad