പാലക്കാട്: പ്രണയനൈരാശ്യത്തെ തുടർന്ന് കളിയാക്കിയതിന് യുവാവ് ബന്ധുക്കളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. ഒറ്റപ്പാലം പഴയലക്കിടി സ്വദേശി ബിഷറുൽ ഹാഫിയാണ് സഹോദരിയെയും സഹോദരങ്ങളുടെ ഭാര്യമാരെയും ആക്രമിച്ചത്. പരിക്കേറ്റ മൂന്നുപേരും ചികിത്സയിലാണ്.തന്റെ പ്രണയനൈരാശ്യത്തെ പരിഹസിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നാണ് പോലീസ് നൽകുന്നവിവരം.സഹോദരി അനീറ, സഹോദരങ്ങളുടെ ഭാര്യമാരായ സക്കീറ, റിൻസി എന്നിവരെയാണ് ഇയാൾ ചുറ്റിക കൊണ്ട് ആക്രമിച്ചത്. ഇതിലൊരാൾ ഗർഭിണിയാണ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Sunday, 19 February 2023
Home
Unlabelled
പ്രണയനൈരാശ്യത്തിൽ പരിഹാസം; ചുറ്റിക കൊണ്ട് ബന്ധുക്കളുടെ തലയ്ക്കടിച്ച് യുവാവ്, ഗർഭിണിക്കും പരിക്ക്
പ്രണയനൈരാശ്യത്തിൽ പരിഹാസം; ചുറ്റിക കൊണ്ട് ബന്ധുക്കളുടെ തലയ്ക്കടിച്ച് യുവാവ്, ഗർഭിണിക്കും പരിക്ക്

About Weonelive
We One Kerala