സൗദി അറേബ്യയില്‍ വിവിധ പ്രശ്‌നങ്ങളില്‍പ്പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന ആറ് സ്ത്രീകള്‍ നാടണയുന്നു. വീട്ടുജോലിക്കെത്തി, വിവിധ കാരണങ്ങളാല്‍ നാട്ടിലേക്ക് പോകാന്‍ കഴിയാതിരുന്നവരാണ് മാസങ്ങള്‍ക്ക് ശേഷം എംബസിയുടെയും സൗദി അധികൃതരുടെയും സഹായത്തോടെ അവരുടെ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നത്. ഇവരെ തിരികെ നാട്ടിലേക്ക് മടക്കിയയ്ക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ദമ്മാമിലെ സാമൂഹ്യ പ്രവര്‍ത്തകയായ മഞ്ജു മണിക്കുട്ടന്‍.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആറ് പേരാണ് സുമനസ്സുകളുടെ സഹായത്തോടെ നാടുകളിലേക്ക് മടങ്ങിയത്. രേഖകളെല്ലാം പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനായി വിമാനതാവളത്തിലെത്തിയവര്‍ അവരുടെ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു.ഹൈദരാബാദ്, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഗള്‍ഫ് നാടുകളില്‍ വീട്ടുജോലികള്‍ക്കായി എത്തിയ സ്ത്രീകളാണ് വിവിധ പ്രശ്‌നങ്ങളില്‍പ്പെട്ട് തിരികെ പോകാനാകാതെ മാസങ്ങളോളം സൗദിയില്‍ കുടുങ്ങിയത്. തിരികെ നാട്ടിലേക്ക് മടങ്ങുന്നതില്‍ സഹായം ചെയ്തുനല്‍കിയ ഇന്ത്യന്‍ എംബസിക്കും മറ്റ് അധികൃതര്‍ക്കും മഞ്ജു മണിക്കുട്ടന്‍ നന്ദി പറഞ്ഞു. ഒപ്പം നാടണയാന്‍ തങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കിയ മഞ്ജുവിന് നന്ദി പറയാന്‍ തിരികെ പോകുന്നവരും മറന്നില്ല.
Tuesday, 14 February 2023
Home
Unlabelled
മലയാളി സാമൂഹ്യ പ്രവര്‍ത്തകയുടെ ഇടപെടല്‍; സൗദിയില്‍ വീട്ടുജോലിക്കെത്തിയ സ്ത്രീകള്‍ക്ക് സന്തോഷത്തോടെ മടക്കം
മലയാളി സാമൂഹ്യ പ്രവര്‍ത്തകയുടെ ഇടപെടല്‍; സൗദിയില്‍ വീട്ടുജോലിക്കെത്തിയ സ്ത്രീകള്‍ക്ക് സന്തോഷത്തോടെ മടക്കം

About Weonelive
We One Kerala