കർഷകർക്ക് സന്തോഷിക്കാം; അക്കൗണ്ടിൽ പണം നാളെയെത്തും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 26 February 2023

കർഷകർക്ക് സന്തോഷിക്കാം; അക്കൗണ്ടിൽ പണം നാളെയെത്തും



തിങ്കളാഴ്ച രാജ്യത്തെ കർഷകർക്ക് സന്തോഷത്തിന്റെ ദിവസമായേക്കും. പി.എം. കിസാൻ സമ്മാൻ നിധിയുടെ 13ാം ഗഡുവായ 2000 രൂപ അന്ന് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തും. ഫെബ്രുവരി 27 ന് വൈകീട്ട് 3 മണിക്ക് പതിമൂന്നാം ഗഡു വിതരണത്തിന്റെ ഉത്ഘാടനം പ്രധാനമന്ത്രി കർണാടകയിൽ നിർവഹിക്കും. കേന്ദ്ര കൃഷിമന്ത്രി തോമറാണ് ഇക്കാര്യം അറിയിച്ചത്.ചെറുകിട കർഷകരെ സഹായിക്കാൻ 2019 ലാണ് കേന്ദ്ര സർക്കാർ പി.എം. കിസാൻ സമ്മാൻ നിധി ആരംഭിച്ചത്. പ്രതിവർഷം 6000 രൂപ മൂന്നു തുല്യ ഗഡുക്കളായി കർഷകരുടെ അക്കൗണ്ടിൽ നേരിട്ട് എത്തിക്കുന്നതാണു പദ്ധതി. ഏപ്രിൽ - ജൂലായ്, ആഗസ്റ്റ് - നവംബർ, ഡിസംബർ-മാർച്ച് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് 2000 രൂപ വീതം അർഹരായ കർഷകർക്ക് നൽകുന്നത്. ഇതിനകം 12 ഗഡുക്കളായി 24000 രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. ഇനി പതിമൂന്നാമത്തെ ഗഡുവാണ് ലഭിക്കാനുള്ളത്.ഭൂമി വിവരങ്ങൾ നൽകാത്തവർക്കും ഇ-കെവൈസി നടപടി പൂർത്തിയാക്കാത്തവർക്കും പന്ത്രണ്ടാം ഗഡു ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങൾ നിശ്ചിത സമയത്തിനകം പൂർത്തിയാക്കി ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാൻ അധികൃതർ പല തവണ ആവശ്യപ്പെട്ടിരുന്നു. നിരവധി കർഷകർ ഈ നടപടികൾ പൂർത്തിയാക്കാത്ത സാഹചര്യത്തിലാണ് പതിമൂന്നാം ഗഡുവിന്റെ വിതരണം വൈകിയത്. കഴിഞ്ഞ വർഷം പുതുവത്സര സമ്മാനമായാണ് ഡിസംബർ- മാർച്ച് ഗഡു നൽകിയത്.ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചാൽ മാത്രമാണ് അടുത്ത ഗഡു ലഭിക്കുക. ഇതിനായി പോസ്റ്റോഫീസ് പെയ്മെന്റ് ബാങ്കിൽ അക്കൗണ്ട് തുറന്നാൽ മതി. ഈ സേവനം ലഭിക്കുന്നതിന് ആധാർ കാർഡും മൊബൈൽ ഫോണുമായി തൊട്ടടുത്ത പോസ്റ്റോഫീസുമായി ബന്ധപ്പെടണം.

Post Top Ad