പീരുമേട് • പാമ്പനാർ എൽഎംഎസ് പുതുവൽ കോളനി നിവാസികൾക്കു ഭീമമായ ബിൽ ലഭിച്ച വിഷയത്തിൽ ‘പരാതികൾ പരിശോധിക്കാം, പക്ഷേ തുക അടച്ചേ മതിയാകൂ’ എന്ന നിലപാടിൽ കെഎസ്ഇബി. 6,000 മുതൽ 87,000 രൂപ വരെയുള്ള ബില്ലുകൾ ലഭിച്ച കോളനി നിവാസികൾക്കാണു ബോർഡിന്റെ ഈ നിർദേശം.വലിയ തുകയുടെ ബിൽ ലഭിച്ചിരിക്കുന്ന കോളനിയിലെ കുടുംബങ്ങളിൽ ഭൂരിപക്ഷവും സാധാരണക്കാരും കൂലിവേല ചെയ്ത് ഉപജീവനം കഴിക്കുന്നവരുമാണ്. ടിവിയും അരഡസനിൽ താഴെ ബൾബുകളും മാത്രമാണ് മിക്ക വീടുകളിലുമുള്ളത്. അന്വേഷണം നടത്തി യഥാർഥ ബിൽ നൽകുന്നതു വരെ വൈദ്യുതി വിഛേദിക്കരുതെന്നാണു കോളനി നിവാസികളുടെ ആവശ്യം.വീടുകളിലെ മീറ്ററുകൾക്കു തകരാറുണ്ടോ എന്നറിയാൻ ഉപഭോക്താക്കൾ അവ സ്വന്തം ചെലവിൽ പരിശോധിക്കണമെന്നു ബോർഡ്. കോട്ടയം പള്ളത്ത് ബോർഡിന്റെ ഓഫിസിൽ മീറ്റർ എത്തിച്ചു പരിശോധിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം ഉപയോക്താവിന്റെതാണെന്നാണ് അധികൃതർ പറയുന്നത്. പരാതികൾ ഉയർന്ന സാഹചര്യത്തിൽ രണ്ടു മീറ്ററുകൾ പരിശോധിക്കാൻ ബോർഡ് തയാറായിട്ടുണ്ട്. പക്ഷേ, കൂട്ടത്തോടെ മീറ്ററുകൾ പരിശോധിക്കാൻ തങ്ങൾക്കു കഴിയില്ലെന്നും ബോർഡ് വിശദീകരിക്കുന്നു.
Monday, 20 February 2023
Home
Unlabelled
കോളനി നിവാസികൾക്ക് ഞെട്ടിപ്പിക്കുന്ന വൈദ്യുതി ബിൽ; ക്രൂരം കെഎസ്ഇബിയുടെ ഈ ‘ഷോക്ക് ട്രീറ്റ്മെന്റ്’...
കോളനി നിവാസികൾക്ക് ഞെട്ടിപ്പിക്കുന്ന വൈദ്യുതി ബിൽ; ക്രൂരം കെഎസ്ഇബിയുടെ ഈ ‘ഷോക്ക് ട്രീറ്റ്മെന്റ്’...

About Weonelive
We One Kerala