പരിക്കളം ശാരദാവിലാസം എ യു പി സ്കൂളിൽ ഗാലാ ഫെസ്റ്റ് സംഘടിപ്പിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Tuesday, 14 February 2023

പരിക്കളം ശാരദാവിലാസം എ യു പി സ്കൂളിൽ ഗാലാ ഫെസ്റ്റ് സംഘടിപ്പിച്ചു
 പരിക്കളം ശാരദാവിലാസം എ യു പി സ്കൂളിൽ എത്തിയവർ ഒന്ന് അമ്പരന്നു. പതിവിന് വിപരീതമായി ഇന്ന് സ്കൂൾ അങ്കണം ഒരു ഉത്സവപ്പറമ്പായി മാറിയ കാഴ്ച. എവിടെ നോക്കിയാലും വിവിധ തരം സ്റ്റാളുകൾ. ഫ്ലവർ ഷോ , ബലൂണുകൾ, കളിപ്പാട്ടക്കടകൾ 'മുട്ടായിക്കടകൾ , ജ്യൂസ്‌ ഷോപ്പ്, ഗെയിം കോർണർ , മാജിക്‌ ഷോ , നയൻ ഡി ഫിലിം,ചായക്കട, ഐസ് ക്രീം കോർണർ തുടങ്ങി നിരവധി കടകളാൽ നിറഞ്ഞ ഒരു ഉത്സവാന്തരീക്ഷം..എന്നാൽ വില്പനയും വാങ്ങലും ഉൾപ്പെടെ മുഴുവൻ ആശയ വിനിമയവും ഇഗ്ലീഷ് ഭാഷയിൽ ആണെന്ന് മാത്രം. നാലാം ക്ലാസിലെ 'ലോസ്റ്റ് ചൈൽഡ്' എന്ന പാഠത്തിലെ 'കാർണിവൽ' എന്ന ഭാഗത്തെ പുനരാവിഷ്ക്കരികുകയായിരുന്നു ഇവിടെ. ഗാലാ ഫെസ്റ്റിവൽ - ലേൺ ആൻഡ് എക്സ്പ്രസ്സീവ് എന്ന് പേര് നൽകിയ ഇംഗ്ലീഷ് കാർണിവെല്ലിന്റെ ഉദ്ഘാടനം ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോബർട്ട്‌ ജോർജ്ജും ഷോപ്പുകളുടെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിനോയ്‌ കുര്യനും നിർവഹിച്ചു. ഇംഗ്ലീഷ് കാർണിവൽ സ്കൂൾ കോ കോർഡിനേറ്റർ ശ്രുതി വി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രാധാനധ്യാപകൻ കെ കെ സുരേഷ് കുമാർ, സി ആർ സി കോ ഓർഡിനേറ്റർ അനുഷിമ ടി പി, പരിക്കളം എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ്‌ വി കെ രാജൻ, മദർ പി ടി എ പ്രസിഡന്റ് സുനിത ഹരിദാസ്, സ്റ്റാഫ് സെക്രട്ടറി സ്വപ്ന എം കെ, എസ് ആർ ജി കൺവീനർ ഷിബു കെ എസ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. അമ്പിളി കെ പി നന്ദി പറഞ്ഞു. കുട്ടികൾ അവതരിപ്പിച്ച 'ലോസ്റ്റ്‌ ചൈൽഡ്' എന്ന പാഠത്തിന്റെ ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി.കുട്ടികളും അധ്യാപകരും പി ടി എ യും നാട്ടുകാരുമൊക്കെ ഒരേ മനസോടെ പങ്കാളികളായി,ഇംഗ്ലീഷ് ഭാഷയുടെ പഠനവും പ്രയോഗവും അർത്ഥവത്താകുന്ന തരത്തിൽ ആശയവിനിമയം ഉൾപ്പെടെ മുഴുവനും ഇംഗ്ലീഷ് ഭാഷയിൽ തന്നെ സംഘടിപ്പിച്ച 'ഗാലാ ഫെസ്റ്റ് ' അക്ഷരാർത്ഥത്തിൽ ഉത്സവാഘോഷമായി മാറി..

Post Top Ad