സന്തോഷ് ട്രോഫിയിൽ കേരളം ഇന്ന് ഇറങ്ങും; നിർണായക മത്സരത്തിൽ എതിരാളികൾ മഹാരാഷ്ട്ര - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 14 February 2023

സന്തോഷ് ട്രോഫിയിൽ കേരളം ഇന്ന് ഇറങ്ങും; നിർണായക മത്സരത്തിൽ എതിരാളികൾ മഹാരാഷ്ട്ര


 സന്തോഷ് ട്രോഫിയിൽ ഇന്ന് കേരളത്തിന് നിർണായകമായ മത്സരം. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന മത്സരത്തിൽ കേരളം ഇന്ന് മഹാരാഷ്ട്രയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ കർണാടകയോടേറ്റ അപ്രതീക്ഷിത തോൽവിയാണ് കേരളത്തിന് വിനയായത്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ടീമിന് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്താം. സെമിയിലേക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യാം.

ആദ്യ മത്സരത്തിൽ ഗോവയോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആവേശ വിജയം നേടിയ കേരളത്തിന് പക്ഷെ കഴിഞ്ഞ മത്സരത്തിൽ കാലിടറി. കർണാടകക്ക് എതിരായ മത്സരത്തിൽ മുന്നേറ്റ നിരയും മധ്യ നിരയും ഗോളുകൾ കണ്ടെത്താനാകാതെ കുഴഞ്ഞപ്പോൾ വിജയം കർണാടകക്ക് അനുകൂലമായി തീർന്നു. കർണാടകക്കായി അഭിഷേക് ശങ്കർ നേടിയ ഗോളിന് മറുപടി നൽകാൻ കേരളത്തിന് കഴിയാതെ പോയി. കഴിഞ്ഞ വർഷം സന്തോഷ് ട്രോഫി സെമി ഫൈനലിൽ ജെസിന്റെ ഹാട്രിക്ക് അടക്കം ഏഴ് ഗോളുകളാണ് കർണാടകക്ക് എതിരെ കേരളം നേടിയിരുന്നത്. അതിനാൽ തന്നെ വളരെയധികം ശ്രദ്ധയോടെയാകും കേരളം ഇന്ന് കളിക്കളത്തിൽ ഇറങ്ങുക.ആദ്യ മത്സരത്തിൽ ഒഡിഷയോട് സമനില വഴങ്ങിയ മഹാരാഷ്ട്ര രണ്ടാം മത്സരത്തിൽ പഞ്ചാബിനോട് തോറ്റിരുന്നു. രണ്ട് മത്സരത്തിൽ നിന്ന് ഒരു പോയിന്റ് മാത്രം നേടി മഹാരാഷ്ട്ര അഞ്ചാം സ്ഥാനത്താണ്. ഇന്ന് തോൽവിയോ സമനിലയോ കേരളത്തിന് വഴങ്ങേടി വന്നാൽ ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ മത്സര ഫലത്തെ കൂടി ആശ്രയിക്കും കേരളത്തിന്റെ സെമി പ്രവേശം.


Post Top Ad