മലപ്പുറം: കോട്ടയ്ക്കലിൽ നിർമാണത്തിലിരുന്ന കിണർ ഇടിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എടരിക്കോട് സ്വദേശിയായ അലി അക്ബറാണ് മണ്ണിനടിയിൽപ്പെട്ട് മരിച്ചത്.പൂർണമായും മണ്ണിനടിയിൽ കുടുങ്ങിയ അലി അക്ബറിനെ മണിക്കൂറുകൾക്ക് ശേഷം പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. അതേസമയം, നേരത്തെ രക്ഷപ്പെടുത്തിയ മറ്റൊരു തൊഴിലാളിയായ അഹദ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ചൊവ്വാഴ്ച രാവിലെ 9.30-ഓടെയാണ് നിർമാണത്തിലിരുന്ന കിണർ ഇടിഞ്ഞ് തൊഴിലാളികളായ അലി അക്ബറും അഹദും മണ്ണിനടയിൽ കുടുങ്ങിയത്. അലി അക്ബർ പൂർണമായും മണ്ണിനടിയിൽ കുടുങ്ങിയിരുന്നു. അഹദിന്റെ മുഖം മാത്രമാണ് പുറത്തേക്ക് കണ്ടിരുന്നത്. തുടർന്ന് മൂന്നുമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അഹദിനെ പുറത്തെടുത്തത്. ഉടൻതന്നെ ഇദ്ദേഹത്തെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.അതിനിടെ, അലി അക്ബറിനെ രക്ഷപ്പെടുത്താനുള്ള പരിശ്രമം തുടരുകയായിരുന്നു. എന്നാൽ ഇടയ്ക്കിടെ വീണ്ടും മണ്ണിടിഞ്ഞത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. വൈകിട്ട് മൂന്നുമണിയോടെയാണ് അലി അക്ബറിന്റെ മൃതദേഹം പുറത്തെടുത്തത്.
Tuesday, 28 February 2023
Home
Unlabelled
കിണർ ഇടിഞ്ഞ് അപകടം: പൂർണമായും മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി
കിണർ ഇടിഞ്ഞ് അപകടം: പൂർണമായും മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി

About Weonelive
We One Kerala