കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു ഇ.ഡിയെയും പേടിയില്ല, ഇ.പി ജയരാജൻ ജാഥയിൽ വരും; എം.വി. ഗോവിന്ദൻ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Sunday, 26 February 2023

കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു ഇ.ഡിയെയും പേടിയില്ല, ഇ.പി ജയരാജൻ ജാഥയിൽ വരും; എം.വി. ഗോവിന്ദൻ

 


കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു ഇ.ഡിയെയും പേടിയില്ലെന്നും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ജാഥയിൽ വരുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്നാൽ ഇ.പി ജയരാജൻ ജാഥയിൽ എപ്പോഴാണ് വരുന്നതെന്ന് പറയാനാകില്ല. ജാഥയിൽ ഒരു ഘട്ടത്തിൽ ഇപിയും അണിചേരും. ഇ.പി വരാത്തത് മാധ്യങ്ങൾക്ക് മാത്രമാണ് വാർത്തയെന്നും തങ്ങൾക്ക് അത് ഒരു പ്രശ്നമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ജനകീയ പ്രതിരോധ ജാഥയ്ക്ക് ആൾ കുറഞ്ഞു എന്ന തരത്തിൽ ഒരു വിഭാഗം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ വലിയ ജനപങ്കാളിത്തമാണ് ജാഥയിൽ ഉണ്ടായത്. എന്നാൽ ചിലർ ഇത് അംഗീകരിക്കുന്നില്ലെന്നതാണ് പ്രശ്നം. ആളുകൾ കുറഞ്ഞു എന്ന വ്യാജ പ്രചാരണമാണ് നടത്തുന്നത്.ആർഎസ്എസ് – മുസ്ലിം സംഘടനാ ചർച്ചയിൽ ജമാഅത്തെ ഇസ്‌ലാമി ഇപ്പോഴും മറുപടി പറഞ്ഞിട്ടില്ല. ചർച്ച പൂർത്തിയായിട്ടില്ലെന്നാണ് പറയുന്നത്. കമ്യൂണിസ്റ്റുകാർ മത നിരാസം അംഗീകരിക്കുന്നില്ല. മതത്തെ തള്ളിപ്പറയുന്നവരല്ല കമ്മ്യൂണിസ്റ്റുകാർ എന്ന് മനസിലാക്കണം. മലപ്പുറം മാറ്റത്തിന്റെ പാതയിൽ ചുവന്ന് കൊണ്ടിരിക്കുകയാണ്. മലപ്പുറത്തെ ജനങ്ങൾ ഇടത് പക്ഷത്തെ സ്വീകരിക്കുന്നുണ്ട്.

മുസ്ലിം പിന്തുണ സിപിഐഎമ്മിന് ലഭിക്കുന്നതിൽ ലീഗിന് അസ്വസ്ഥതയുണ്ട്. സമസ്തയെ മാത്രമല്ല, കേരളത്തിലെ എല്ലാ വിഭാഗങ്ങളെയും സിപിഐഎമ്മുമായി അടുപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


Post Top Ad