തിരുവനന്തപുരം• ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആദായനികുതി വകുപ്പ് പരിശോധനകളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.‘‘ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയിൽ ബിജെപി ഭരണകൂടം പ്രകോപിതരായിരുന്നു. ആ പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പ് ബിബിസിക്കു നേരെ തിരിഞ്ഞിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഇതെന്നു രാജ്യാന്തര മാധ്യമങ്ങളിൽ വിമർശനം ഉയർന്നുകഴിഞ്ഞു. ഇതു രാജ്യാന്തര സമൂഹത്തിനു മുന്നിൽ രാജ്യത്തിനു നാണക്കേടുണ്ടാക്കുന്നതാണ്’’ – മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.‘‘മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുണ്ടാകുന്ന ഏതൊരു തെറ്റായ നടപടിയും പ്രതിഷേധാർഹമാണ്. ഇതിനെ ജനാധിപത്യ സമൂഹം ആശങ്കയോടെ കാണണം’’ – മുഖ്യമന്ത്രി പറഞ്ഞു.
Tuesday, 14 February 2023
Home
Unlabelled
ബിബിസി ഓഫിസിലെ റെയ്ഡ് രാജ്യത്തിനു നാണക്കേട്: രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി
ബിബിസി ഓഫിസിലെ റെയ്ഡ് രാജ്യത്തിനു നാണക്കേട്: രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി

About Weonelive
We One Kerala