കൊച്ചിയിൽ സ്‌കൂൾ കുട്ടികളുമായി പോയ വാഹനം വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് അപകടം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 20 February 2023

കൊച്ചിയിൽ സ്‌കൂൾ കുട്ടികളുമായി പോയ വാഹനം വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് അപകടം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

 


കൊച്ചിയിൽ സ്‌കൂൾ കുട്ടികളുമായി പോയ വാഹനം വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് അപകടം. വാട്ടർ അതോറിറ്റിയുടെ കുഴി ശരിയായ വിധം മൂടാത്തതാണ് അപകടകാരണമെന്നാണ് പരാതി. ആർക്കും പരുക്കില്ല. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്.ഇന്ന് രാവിലെ സെന്റ് തെരേസാസ് സ്‌കൂളിലേക്കുള്ള വിദ്യാർത്ഥികളെ കൊണ്ട് പോയവാഹനമാണ് കടവന്ത്ര വിദ്യാനഗർ റോഡിൽ അപകടത്തിൽ പെട്ടത്. വാട്ടർ അതോറിറ്റി അറ്റകുറ്റപണികൾക്കായി കുഴിച്ച കുഴി ശരിയായ വിധം മൂടാത്തതാണ് അപകടകാരണമെന്നാണ് പരാതി. മുന്നൂറ് മീറ്ററോളം ദൂരത്തിൽ കുഴിയുടെ മുകളിൽ മണ്ണിട്ട് മൂടുക മാത്രമാണ് ചെയ്തത്. ഇതോടെ വാഹനം ഒരു ഭാഗത്തേക്ക് ചരിയുകയായിരുന്നു. യൂകെജി കുട്ടികൾ ഉൾപ്പടെ ഇരുപതോളം കുട്ടികൾ വാഹനത്തിൽ ഉണ്ടായിരുന്നു. ആർക്കും പരുക്കില്ല.

താൽക്കാലികമായി മണ്ണിട്ട ഈ ഭാഗങ്ങളിൽ അപായസൂചനകൾ പോലും സ്ഥാലിച്ചിട്ടില്ലെന്നും അപകടങ്ങൾ തുടർക്കഥയാവുകയാണെന്നും പ്രദേശവാസികൾ പറയുന്നു.സ്‌കൂൾ വാഹനം അപകടത്തിൽ പെട്ടതോടെ വിദ്യാർത്ഥികളെ മറ്റൊരു വാഹനത്തിൽ സ്‌കൂളിലേക്ക് അയച്ചു. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയും, നഷ്ടപരിഹാരവും ആവശ്യപ്പെട്ട് വാഹന ഡ്രൈവർ തേവര പോലീസിൽ പരാതി നൽകി.


Post Top Ad