ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി കൊല്ലത്ത് സിറ്റി പൊലീസിന്റെ വ്യാപക പരിശോധന. ഇന്റര്‍ നെറ്റില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും തിരഞ്ഞവര്‍ക്കും പങ്കുവച്ചവര്‍ക്കുമെതിരെ കൊല്ലം സിറ്റി പൊലീസ് 29 ഇടങ്ങളില്‍ പരിശോധന നടത്തി. അപ്രതീക്ഷിത ചെക്കിങ്ങില്‍ ഇരുപത്തിയാറോളം ഡിജിറ്റല്‍ ഉപകരണങ്ങളാണ് പലരില്‍ നിന്നായി പിടച്ചെടുത്തത്.കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഉണ്ടെന്ന് സംശയിക്കുന്ന ഡിജിറ്റല്‍ ഉപകരണങ്ങള്‍ കോടതി മുഖാന്തിരം ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക്ക് സയന്‍സ് ലാബിലേക്ക് അയച്ചു. അന്യസംസ്ഥാന സ്വദേശിയായ അതിഥി തൊഴിലാളിയും വിദ്യാര്‍ത്ഥികളും യുവാക്കളും, പ്രഫഷണലുകളും കൂലിപണിക്കാരനും നടപടി നേരിട്ടവരില്‍ ഉള്‍പ്പെടുന്നു.ഓച്ചിറ, പരവൂര്‍, ഇരവിപുരം, കണ്ണനല്ലൂര്‍, പാരിപ്പളളി, ചവറ, അഞ്ചാലുമ്മൂട്, കൊട്ടിയം, കൊല്ലം ഈസ്റ്റ്, പള്ളിത്തോട്ടം, കിളികൊല്ലൂര്‍, കരുനാഗപ്പളളി, ശക്തികുളങ്ങര എന്നീ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുമാണ് മൊബൈല്‍ ഫോണ്‍, മെമ്മറികാര്‍ഡ്, സിംകാര്‍ഡുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ പിടികൂടിയത്.
Sunday, 26 February 2023
ഓപ്പറേഷന്‍ പി ഹണ്ട്;ഇരുപത്തിയാറോളം ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തു
ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി കൊല്ലത്ത് സിറ്റി പൊലീസിന്റെ വ്യാപക പരിശോധന. ഇന്റര്‍ നെറ്റില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും തിരഞ്ഞവര്‍ക്കും പങ്കുവച്ചവര്‍ക്കുമെതിരെ കൊല്ലം സിറ്റി പൊലീസ് 29 ഇടങ്ങളില്‍ പരിശോധന നടത്തി. അപ്രതീക്ഷിത ചെക്കിങ്ങില്‍ ഇരുപത്തിയാറോളം ഡിജിറ്റല്‍ ഉപകരണങ്ങളാണ് പലരില്‍ നിന്നായി പിടച്ചെടുത്തത്.കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഉണ്ടെന്ന് സംശയിക്കുന്ന ഡിജിറ്റല്‍ ഉപകരണങ്ങള്‍ കോടതി മുഖാന്തിരം ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക്ക് സയന്‍സ് ലാബിലേക്ക് അയച്ചു. അന്യസംസ്ഥാന സ്വദേശിയായ അതിഥി തൊഴിലാളിയും വിദ്യാര്‍ത്ഥികളും യുവാക്കളും, പ്രഫഷണലുകളും കൂലിപണിക്കാരനും നടപടി നേരിട്ടവരില്‍ ഉള്‍പ്പെടുന്നു.ഓച്ചിറ, പരവൂര്‍, ഇരവിപുരം, കണ്ണനല്ലൂര്‍, പാരിപ്പളളി, ചവറ, അഞ്ചാലുമ്മൂട്, കൊട്ടിയം, കൊല്ലം ഈസ്റ്റ്, പള്ളിത്തോട്ടം, കിളികൊല്ലൂര്‍, കരുനാഗപ്പളളി, ശക്തികുളങ്ങര എന്നീ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുമാണ് മൊബൈല്‍ ഫോണ്‍, മെമ്മറികാര്‍ഡ്, സിംകാര്‍ഡുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ പിടികൂടിയത്.
Tags
# . NEWS kannur kerala

About Weonelive
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala