കൊച്ചി• വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ കുട്ടിയുടെ ദത്ത് നടപടികള്‍ ശിശുക്ഷേമ സമിതി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സമിതിയുടെ സംരക്ഷണയില്‍ തന്നെ കുട്ടി തുടരുമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. കുട്ടിയെ നിലവില്‍ സംരക്ഷിക്കാനാകില്ലെന്ന് മാതാപിതാക്കള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് തീരുമാനമെന്നും ചെയര്‍മാന്‍ കെ.കെ.ഷാജു പറഞ്ഞു.അതേസമയം, അഡ്മിനിസിട്രേറ്റീവ് അസിസ്റ്റന്‍റ് അനിൽകുമാർ ലേബർ റൂമിലേക്ക് വിളിച്ചുപറഞ്ഞത് അനുസരിച്ചാണ് ഫോം വാങ്ങി നല്‍കിയതെന്ന് അറ്റൻഡര്‍ ശിവന്‍ പറഞ്ഞു. താൻ പണമൊന്നും കൈപറ്റിയിട്ടില്ലെന്നും തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്നും ശിവന്‍ വ്യക്തമാക്കി.വ്യാജ ജനന സർട്ടിഫിക്കറ്റ് തയാറാക്കാനായി എ. അനില്‍കുമാര്‍ കോഴയായി കൈപ്പറ്റിയത് മുക്കാല്‍ ലക്ഷത്തോളം രൂപയാണ്. സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത് സൂപ്രണ്ടിന്‍റെ നിര്‍ദേശപ്രകാരമാണെന്നും കുട്ടിയെ കൈവശംവച്ച തൃപ്പൂണിത്തുറ സ്വദേശി അനൂപിനെ സൂപ്രണ്ടിന്‍റെ മുറിയില്‍വച്ചാണ് പരിചയപ്പെട്ടതെന്നായിരുന്നു അനില്‍കുമാറിന്‍റെ വാദം. ഇത് കളവാണെന്ന് പൊലീസിന്‍റെ അന്വേഷണത്തില്‍ വ്യക്തമാകുകയായിരുന്നു. ഒളിവില്‍പോയ അനില്‍കുമാറിനെ മധുരയില്‍ നിന്നാണ് കളമശേരി പൊലീസ് പിടികൂടിയത്.സൂപ്രണ്ടിനെ നേരില്‍കണ്ടിട്ടില്ലെന്നും അനില്‍കുമാറിനെ പരിചയപ്പെട്ടത് ആശുപത്രിയില്‍ വച്ചാണെന്നും കുഞ്ഞിനെ കൈവശംവച്ചിരുന്ന അനൂപും പൊലീസിന് മൊഴി നല്‍കി. അസല്‍ ജനന സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ തിരുത്താന്‍ സൂപ്രണ്ടിന് നല്‍കിയ അപേക്ഷ കൈപ്പറ്റിയത് അനില്‍കുമാറാണ്. മറ്റു ചിലര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ അവസാനത്തോടെയായിരുന്നു കൂടിക്കാഴ്ച. ഇതിന് ശേഷം മൂന്ന് ഘട്ടങ്ങളിലായാണ് മുക്കാല്‍ലക്ഷത്തോളം രൂപ സര്‍ട്ടിഫിക്കറ്റിനായി അനില്‍കുമാറിന് കൈമാറിയതെന്ന് അനൂപ് പറഞ്ഞു.
Saturday, 18 February 2023
Home
Unlabelled
വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്: ദത്ത് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു
വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്: ദത്ത് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

About Weonelive
We One Kerala