ഓർഡർ ചെയ്ത് എത്തിയ ഐഫോണിന് നൽകാൻ പണമില്ല; ഡെലിവറി ബോയിയെ കൊന്ന് മൃതദേഹം നാല് ദിവസം ഒളിപ്പിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 20 February 2023

ഓർഡർ ചെയ്ത് എത്തിയ ഐഫോണിന് നൽകാൻ പണമില്ല; ഡെലിവറി ബോയിയെ കൊന്ന് മൃതദേഹം നാല് ദിവസം ഒളിപ്പിച്ചു

 



കർണാടകയിലെ ഹാസൻ ജില്ലയിൽ ഐഫോൺ വിതരണം ചെയ്യാനെത്തിയ ഇ-കാർട്ട് ഡെലിവറി ബോയിയെ കൊലപ്പെടുത്തി ഇരുപത് വയസുകാരൻ. നാല് ദിവസത്തോളം മൃതദേഹം വീട്ടിൽ സൂക്ഷിക്കുകയും അതിനുശേഷം മൃതദേഹം പ്രതി റെയിൽവേ സ്റ്റേഷന് സമീപം കത്തിക്കുകയും ചെയ്തു.ഹേമന്ത് ദത്ത് എന്ന പ്രതിയാണ് ഓൺലൈനിൽ ഓർഡർ ചെയ്ത ഐഫോണിന് നൽകാൻ പണമില്ലാത്തതിനാൽ ഡെലിവറി ബോയിയെ വീട്ടിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയത്. ഫെബ്രുവരി 11 ന് അഞ്ചക്കോപ്പൽ റെയിൽവേ സ്റ്റേഷനു സമീപം കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഇ-കാർട്ട് എക്‌സ്പ്രസിൽ ജോലി ചെയ്തിരുന്ന ഹേമന്ത് നായിക് (23) ആണ് മരണപ്പെട്ടത്. ഫെബ്രുവരി ഏഴിന് ലക്ഷ്മിപുര ലേഔട്ടിന് സമീപം ഹേമന്ദ് ദത്ത് ബുക്ക് ചെയ്ത സെക്കൻഡ് ഹാൻഡ് ഐഫോൺ എത്തിക്കാൻ ഹേമന്ത് നായിക് പോയതായി അന്വേഷണത്തിൽ കണ്ടെത്തിയതായി ‘ദി ഹിന്ദു’ റിപ്പോർട് ചെയ്തു.ഓർഡർ ചെയ്ത 46,000 രൂപ ആവശ്യപ്പെട്ടപ്പോൾ ഡെലിവറി ബോയിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം നാല് ദിവസം വീട്ടിൽ സൂക്ഷിച്ചു. പിന്നീട് മൃതദേഹം പൊതിഞ്ഞ് ബൈക്കിൽ കയറ്റി റെയിൽവേ സ്റ്റേഷനു സമീപം കത്തിച്ചു. പ്രതി ബൈക്കിൽ മൃതദേഹം കൊണ്ടുപോകുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് യുവാവിനെ പിടികൂടി.


Post Top Ad