അടൂര്‍: ഓണ്‍ലൈന്‍ ഓഹരി ഇടപാട് നടത്തി സാമ്പത്തിക ബാധ്യതയിലായ യുവാവ് ജീവനൊടുക്കി. അടൂരിലാണ് സംഭവം. ഏഴംകുളം തൊടുവക്കാട് സ്വദേശി ടെന്‍സണ്‍ തോമസ് ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു.എന്‍ജിനീയറായ ടെന്‍സണെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയില്‍ കണ്ടത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.ഓഹരി വിപണിയില്‍ നേരിട്ട വന്‍ നഷ്ടമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മാസങ്ങളായി ജോലിയില്‍നിന്നു വിട്ടുനിന്നാണ് ടെന്‍സന്‍ ഓണ്‍ലൈന്‍ ഓഹരി ഇടപാട് നടത്തിയിരുന്നത്.ആദ്യം ചെറിയ രീതിയില്‍ തുടങ്ങിയ നിക്ഷേപം പിന്നീട് വന്‍തോതിലുളള നിക്ഷേപങ്ങളിലേക്ക് കടന്നു. തുടര്‍ന്നുണ്ടായ നഷ്ടമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.
Tuesday, 28 February 2023
Home
Unlabelled
ജോലിയില്‍നിന്നു വിട്ടുനിന്ന് ഓണ്‍ലൈന്‍ ഓഹരി ഇടപാട്, നേരിട്ടത് രണ്ടുകോടിയുടെ നഷ്ടം, ജീവനൊടുക്കി യുവാവ്
ജോലിയില്‍നിന്നു വിട്ടുനിന്ന് ഓണ്‍ലൈന്‍ ഓഹരി ഇടപാട്, നേരിട്ടത് രണ്ടുകോടിയുടെ നഷ്ടം, ജീവനൊടുക്കി യുവാവ്

About Weonelive
We One Kerala